ടാങ്കര്‍ ലോറി മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞ് ഏകദേശം 20,000 ലിറ്റര്‍ പെട്രോള്‍ ചോര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റിറ്റുണ്ട്. ഡല്‍ഹി മൂള്‍ചന്ദ് ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. പട്രോള്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസും അഗ്‌നിശമനസേനയും സംഭവസ്ഥലത്തെത്തി സുരക്ഷാക്രമകരണങ്ങള്‍ നടത്തി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശത്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്റ്റോഫീസ് എ ടി എം: സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാം

ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഉപയോഗിച്ച് അടുത്തുള്ള പോസ്റ്റോഫീസില്‍ അക്കൗണ്ട് തുടങ്ങാവുന്നതാണ്. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാമ്ബത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്‌സ് ഫ്രീയും ലഭിക്കുന്നതാണ്. മറ്റ് ബാങ്കുകളില്‍ Read More …

പാതയോരത്തെ മദ്യവില്‍പ്പന: എക്‌സൈസ് നിയമ ഭേദഗതിക്കൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

ഛണ്ഡിഗഡ്: ദേശീയ പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ എക്‌സൈസ് നിയമനം ഭേദഗതി ചെയ്യുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പഞ്ചാബ് എക്‌സൈസ് നിയമം, 1914ലെ 26എ എന്ന സെക്ഷന്‍ ഭേദഗതി ചെയ്യും. മന്ത്രിസഭ അംഗീകരിച്ച Read More …

ആധാരം ആധാറുമായി ബന്ധിപ്പിക്കുന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നും ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി Read More …

രാം നാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണ്ണറും ബിജെപിയുടെ ദളിത് മോര്‍ച്ച മുന്‍ അധ്യക്ഷനുമായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി തീരുമാനിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ്.ജൂണ്‍ 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; സുഷമയെ പിന്തുണയ്ക്കാം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പരിഗണിക്കുകയാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കാമെന്ന നിലപാടുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. കൂടാതെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്ക് ഒരുവട്ടം കൂടി അവസരം നല്‍കുന്നതിനും തങ്ങള്‍ എതിരല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായി Read More …

വനിതാ ഐഎഎസ് ഓഫീസറെ വധിക്കുമെന്ന് ഭീഷണി

ഭോപ്പാല്‍: യുവ ഐഎഎസ് ഓഫീസര്‍ക്കെതിരേ മണല്‍ മാഫിയയുടെ വധഭീഷണി. മധ്യപ്രദേശിലെ ഉമാറിയ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ സോണിയ മീണയാണ് വധഭീഷണിയുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്ന് സോണിയയുടെ സുരക്ഷ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഛത്തര്‍പുര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുറ്റവാളി അര്‍ജുന്‍ സിംഗ് ബുന്ദേല തന്നെ കൊലപ്പെടുത്താന്‍ Read More …

സിബിഎസ്‌സി പ്ലസ്ടു പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍

ന്യൂഡല്‍ഹി: സിബിഎസ്‌സി പ്ലസ്ടു പരീക്ഷാഫല പ്രഖ്യാപനത്തിനു പിന്നാലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കിയിരിക്കുന്നതില്‍ തെറ്റുണ്ടെന്നാണ് പരാതിയിലേറെയും. മറ്റെല്ലാ വിഷയങ്ങള്‍ക്കും 90ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടിക്ക് ഒന്നോരണ്ടോ വിഷയങ്ങള്‍ക്ക് ലഭിച്ചത് 65ല്‍ കുറവ് മാര്‍ക്ക്. ഇതുപോലെ മറ്റ് ചില കുട്ടികള്‍ക്കും ചില വിഷയങ്ങളുടെ മാര്‍ക്കില്‍ ഗണ്യമായ മാര്‍ക്ക് കുറവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് രണ്ട് Read More …