കര്‍ണന് ജാമ്യമില്ല

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.

നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരേ യുവതിയുടെ ആരോപണം

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ വഴി നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ ആരോപണം. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരായി പരാതി നല്‍കിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. 10 വര്‍ഷം മുന്‍പ് ഗുവാഹാത്തിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ Read More …

അന്താരാഷ്ട്ര യോഗാ ദിനം ദേശീയതല ഉദ്ഘാടനം മോദി നിര്‍വ്വഹിച്ചു

ലഖ്‌നൗ: ലഖ്‌നൗവിലെ രാംഭായ് അംബേദ്കര്‍ മൈതാനത്ത് അമ്ബതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രധാനമന്ത്രി യോഗാദിന പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗാ ദിനാചരണ ചടങ്ങുകള്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലഖ്‌നൗവില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു Read More …

സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ബാരമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ഇവിടം വളയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു.   ചൊവാഴ്ച രാത്രി ഭീകരര്‍ ട്രാലിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.

അനില്‍ കുംബ്ലെ രാജിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ രാജിവച്ചു.രാജിക്കത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ടോള്‍ ബോര്‍ഡിന് കൈമാറി. ടീം അംഗങ്ങളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.   ജൂണ്‍ 23ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി വിരാട് കൊഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം, മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെയെ കൂടാതെ യാത്ര Read More …

കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊച്ചിയില്‍

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ കേന്ദ്രം വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ജൂണ്‍ 21 ന് രാജ്യത്തെ 74 നഗരങ്ങളില്‍ നടക്കുന്ന യോഗപരിശീലനത്തിന് യൂണിയന്‍ ഗവണ്‍മെന്റിന്റെ 74 മന്ത്രിമാര്‍ നേതൃത്വം നല്‍കും. കേരളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നേതൃത്വം നല്‍കുക. ജൂണ്‍ 21 ബുധനാഴ്ച്ച കൊച്ചിയില്‍ രാവിലെ 6.30ന് പരിപാടികള്‍ ആരംഭിക്കും. ഏഴിന് ദേശീയ Read More …

ജി.എസ്.ടി; പ്രഖ്യാപനം ജൂണ്‍ 30ന് അര്‍ധരാത്രി ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ജൂണ്‍ 30 അര്‍ധ രാത്രി മുതല്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇതിന്റെ പ്രഖ്യാപനം 30ന് അര്‍ധരാത്രി പാര്‍ലമന്റെ് സെന്‍ട്രല്‍ ഹാളില്‍ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തില്‍ പങ്കാളികാളാകുമെന്നും ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read More …

മുസ്ലിംകളും ക്രിസ്ത്യാനികളും ഇന്ത്യയില്‍ വലിഞ്ഞുകേറി വന്നവര്‍: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ബിജെപിയെ തിരിഞ്ഞുകൊത്തുന്നു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ദലിത് നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാം നാഥ് കോവിന്ദ്. ദലിത് വിരുദ്ധ നിലപാടുകള്‍ ബിജെപിക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷത്തിന് ഒരു പ്രഹരം എന്ന നിലക്ക് കൂടി കോവിന്ദിനെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ ജാതിയല്ല, നിലപാടുകളാണ് പ്രധാനം എന്ന നിലയിലേക്കാണ് മുമ്പ് കോവിന്ദ് നടത്തിയ പ്രസ്താവനകള്‍ ബിജെപിയെ തിരിഞ്ഞു Read More …