വിശാല സഖ്യം: തടസം സി.പി.എം കേരള ഘടകമെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സി.പി.എമ്മിന്റെ കേരള ഘടകമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം സഖ്യത്തിലാണ്. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. എന്നാല്‍, ദേശീയ തലത്തില്‍ സി.പി.എം സഹകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ബംഗാള്‍ നേതാക്കളും സി.പി.ഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി Read More …

ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് മോദി

ഗാന്ധിനഗര്‍: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികള്‍ ധാരാളമുണ്ടെങ്കിലും കര്‍ഷകരുടേയും ദരിദ്രരുടേയും സ്ത്രീകളുടെയും ഉന്നമനമാണ് സര്‍ക്കാരിന്റെ ആദ്യപരിഗണനയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആരംഭിച്ച ആഫ്രിക്കന്‍ വികസനബാങ്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 81 Read More …

സാക്കീര്‍ നായിക്കിന് സൗദി പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇസഌമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാക്കീര്‍ നായിക്കിന് സൗദി അറേബ്യന്‍ പൗരത്വം ലഭിച്ചതായി റിപ്പോര്‍ട്ട്. ദ മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ എന്ന പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സാക്കിര്‍ നായിക്കിന് പൗരത്വം നല്‍കാന്‍ സൗദി രാജകുടുംബം തന്നെ മുന്‍ കൈയെടുത്തുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാക്കിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ Read More …

ഗര്‍ഭപാത്രമില്ലാതെ ജനിച്ച പെണ്‍കുട്ടിക്ക് അമ്മ സ്വന്തം ഗര്‍ഭപാത്രം നല്‍കി

പൂനെ: ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പൂനെയിലെ ഗ്യാലക്‌സി കെയര്‍ ലാപ്രോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സോലാപുരില്‍ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗര്‍ഭപാത്രം നല്‍കിയത്. ചികിത്സകള്‍ പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. Read More …

കൊന്നുകളയുമെന്ന് ഭീഷണി, രണ്ടാനച്ഛന്റെ പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കൊന്നുകളയുമെന്ന ഭീഷണിയില്‍ വഴങ്ങി രണ്ടാനച്ഛന്റെ ക്രൂര പീഡനം മറച്ചുവെച്ച ആറു വയസുകാരി ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍. ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് സംഭവം. രണ്ടാനച്ഛന്‍ തന്നെ ജോലി സ്ഥലത്ത് ക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നും സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മോഴി നല്‍കി. അയല്‍വാസിയായ യുവതിയാണ് സംഭവം ആദ്യം പുറത്തു കൊണ്ടു വന്നത്. പെണ്‍കുട്ടിയുടെ Read More …

രാഹുല്‍ ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്യും

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ഒന്നിന് ‘തെലങ്കാന പ്രജാ ഗര്‍ജന’യെ അഭിസംബോദന ചെയ്ത് സംസാരിക്കും. സംഘറെഡ്ഡിയില്‍ നടക്കുന്ന സമ്മേളനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തെലുങ്കാന രാഷ്ട്ര സമിതിയുടെ ഭരണത്തിലുണ്ടായ പരാജയങ്ങള്‍ക്കെതിരെ അദ്ദേഹം കുറ്റപത്രം സമര്‍പ്പിക്കും. 2014ല്‍ വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ തെലുങ്കാനയെ നിരാശരാക്കിയെന്നും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോണ്‍ഗ്രസ് സംസ്ഥാന Read More …

കര്‍ണന്റെ അഭിഭാഷകര്‍ രാഷ്ട്രപതിക്ക് മുന്നിലേക്ക്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ജസ്റ്റിസ് കര്‍ണന് വേണ്ടി രാഷ്ട്രപതിയെ സമീപിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ അത്തരമൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് രാഷ്ട്രപതി ഓഫീസ് പ്രതികരിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 72 അനുസരിച്ച് കര്‍ണന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതി രാഷ്ട്രപതിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. Read More …

ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം

കൊല്‍ക്കത്ത: ബംഗാളില്‍ ഏഴു നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. ഏഴില്‍ നാലു നഗരസഭകളിലും തൃണമൂല്‍ ആധികാരിക വിജയം നേടി. ഡാര്‍ജലിങ് പര്‍വതമേഖലയിലെ മൂന്ന് കോര്‍പ്പറേഷനുകളില്‍ ഗൂര്‍ഖാ ജനശക്തി മോര്‍ച്ച (ജി.ജെ.എം)ബിജെപി സഖ്യം വിജയിച്ചു. പുതുതായി രൂപീകരിച്ച മിറിക് നഗരസഭയില്‍ തൃണമൂലാണ് വിജയിച്ചത്. പരമ്ബരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദൊന്‍കല്‍, റയ്ഗഞ്ജ് Read More …