പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍: ബിജെപി കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജുവിന്റെ വീട് Read More …

കശ്മീരില്‍ ആയുധ ശേഖരവുമായി ഭീകരര്‍

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച തിരച്ചില്‍ സൈന്യം ഇപ്പോഴും തുടരുകയാണ്. സൈന്യവും പ്രത്യേക ദൗത്യ സംഘവും (ടഛഏ) അടങ്ങുന്ന തിരച്ചില്‍ സംഘത്തില്‍ ആയിരത്തിലേറെ സൈനികരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷോപ്പിയാനിലെ ഹെഫിലും ഷിര്‍മാലും ഉള്‍പ്പടെയുള്ള ഗ്രാമങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. ഷോപ്പിയാന് സമീപമുള്ള വനത്തില്‍ Read More …

സ്ത്രീകള്‍ക്ക് അവസരം നല്‍കാമോ

ന്യൂഡല്‍ഹി: മുത്തലാഖ് നിരസിക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുമോയെന്ന് മുസഌം വ്യക്തി നിയമ ബോര്‍ഡിനോട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. മുത്തലാഖ് സംബന്ധിച്ച കേസില്‍ ഇന്ന് വാദം നടക്കുന്നതിനിടെയാണ് മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇങ്ങനെ ചോദിച്ചത്. മുസ്ലീം സമുദായം 1400 വര്‍ഷമായി പിന്തുടരുന്ന വിവാഹമോചന രീതിയാണ് Read More …

മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം വ്യക്തിനിയമന ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാ പരമായ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. മുത്തലാഖ് നിയമപരമാണെന്നും 1400 വര്‍ഷമായി മുസ്ലീം സമുദായം തുടരുന്ന വിവാഹമോചന രീതിയാണെന്നും മുസ്ലീം വ്യക്തിനിയമന ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ് ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍പ്പെട്ടത് ആണോയെന്നും നിയമപ്രകാരം നടപ്പാക്കാവുന്ന മൗലികാവകാശത്തിന്റെ ഭാഗമാണോയെന്നും പരിശോധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിദംബരം

ചെന്നൈ: തന്നെയും മകനെയും വേട്ടയാടാന്‍ സി.ബി.ഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് മുന്‍കേന്ദ്രമന്ത്രി പി ചിദംബരം. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈ നുങ്കംപാക്കത്തെ വസതികളില്‍ ഇന്ന് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. തന്നെ നിശബ്ദനാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് ചിദംബരം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയും Read More …

പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ല

ന്യൂഡല്‍ഹി: പ്രകോപനം തുടര്‍ന്നാല്‍ ഇനി നോക്കിയിരിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന്റെ മുന്നറിയിപ്പ്. ഭീകരസംഘടനകളെ അമര്‍ച്ചചെയ്യാന്‍ പാകിസ്താന് കഴിയുന്നില്ലെങ്കില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്രതീക്ഷിത ആക്രമണങ്ങളാകും ഇനി ഉണ്ടാവുക. ഭീകരവേട്ട നടത്തുന്ന വിവരം മുന്‍കൂട്ടി അറിയിക്കില്ലെന്നും അത് ചെയ്തുകാണുക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് Read More …

നരേന്ദ്രമോദി നല്ല അയല്‍ക്കാരന്‍

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയല്‍ക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക സംഘടിപ്പിച്ച മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി അനുമോദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ കാണാന്‍ ഡല്‍ഹിക്ക് പോകുമ്‌ബോള്‍ തനിയെ നടക്കാന്‍ കഴിയാത്തതിനാല്‍ സഹായിയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ചെന്ന് കയറിയ Read More …

പി.ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. 2008 ല്‍ മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്പനി വഴിവിട്ട സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന തുടങ്ങിയത്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ രാവിലെ മുതല്‍ Read More …