ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാ പദവി മാനിക്കണം. അതാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു.   പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയതിനെ വിമര്‍ശിച്ചുകൊണ്ട് എം.ടി രമേഷും ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്നും ശോഭ Read More …

മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് ഹര്‍ജി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതിന്റെ സാധുത ചോദ്യംചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് ഇരുവര്‍ക്കുമെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇരുവരും സ്വന്തം സ്ഥാനങ്ങള്‍ രാജിവെക്കാത്തത് ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലോക്‌സഭാ അംഗമെന്ന നിലയില്‍ ശമ്ബളവും Read More …

സ്ത്രീ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍കൂടി സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി 500 കോടിയോളം രൂപ ചെലവഴിച്ചാണ് 983 റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ദൃശ്യങ്ങള്‍ മികവുറ്റ രീതിയില്‍ പകര്‍ത്താന്‍ കഴിയുന്ന 19,000 ഹൈ ഡെഫിനിഷന്‍ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുക. നിര്‍ഭയ പദ്ധതിപ്രകാരം 2013ലെ കേന്ദ്രബജറ്റില്‍, സ്ത്രീ സുരക്ഷയ്ക്കായി നീക്കിവെച്ച ആയിരം Read More …

രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്ത് ശങ്കര്‍സിങ് വഗേല

അഹമ്മദാബാദ്: ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തതിനെ ഉറ്റു നോക്കി ദേശിയ രാഷ്ട്രീയം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍സിങ് വഗേലയുടെ ഈ അപ്രതീക്ഷിത നീക്കം. രാഹുല്‍ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നത് ഒഴിവാക്കിയെന്ന് മാത്രമല്ല ബിജെപിക്കെതിരായ പോസ്റ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും അദ്ദേഹം നീക്കിയതും ധാരാളം ചോദ്യങ്ങള്‍ Read More …

മുത്തലാഖ് നിരോധിച്ചാല്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് സംബന്ധിച്ച ഹര്‍ജികള്‍ മാത്രം ഇപ്പോള്‍ പരിഗണിക്കുന്നത് സമയക്കുറവ് കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, ബഹുഭാര്യത്വം പോലുള്ള അനുബന്ധ വിഷയങ്ങളില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കുന്നതില്‍ തുറന്ന നിലപാടാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മുത്തലാഖ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്‌പോഴാണ് കോടതി Read More …

സൗജന്യ എടിഎം സേവനം പിന്‍വലിച്ച എസ്ബിഐ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സൗജന്യ എടിഎം സേവനം പിന്‍വലിച്ച എസ്ബിഐയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എസ്ബിഐയുടെ നിലപാട് ജനദ്രോഹപരമാണെന്നും ഇത് എത്രയും വേഗം റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രിക്ക് ഇന്നുതന്നെ കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള എസ്ബിഐയുടെ സമീപനം രക്തദാഹിയായ പലിശക്കാരന്‍ ഷൈലോക്കിനെപ്പോലും Read More …

വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: 1998 ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണ വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് മോദി അദ്ദേഹത്തെ പ്രശംസിച്ചത്. ‘ആദ്യഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷം ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ മെയ് 13ന് അടല്‍ ജി വീണ്ടും പരീക്ഷണങ്ങള്‍ നടത്തി. ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ Read More …

ജഡ്ജി സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു. തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കര്‍ണന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം ചെന്നൈയില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.