കെ. സുരേന്ദ്രനെ പരിഹസിച്ച് അഡ്വ. പിഎ മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: സിപിഐഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവാകും കേരള മുഖ്യനെ രാജ്യം മുഴുവന്‍ തടയുവാന്‍ കാരണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. ഞങ്ങളുടെ തകര്‍ച്ച സഹിക്കാന്‍ പറ്റാതെ നിങ്ങള്‍ എല്ലായിടത്തും അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ തടയുന്നതിന് ‘പ്രത്യേക നന്ദി’ രേഖപ്പെടുത്തുന്നതായും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ Read More …

കുല്‍ഭൂഷണ്‍; പാകിസ്താന്‍ പ്രത്യാഘാതം നേരിടേണ്ടി വരും

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ച പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം. ഇതിന്റെ പ്രത്യാഘാതം പാകിസ്താന്‍ നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പ്രഖ്യാപിച്ചു. കുല്‍ഭൂഷണ്‍ ഇന്ത്യയുടെ മകനാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ നിയമം വിട്ടും പ്രവര്‍ത്തിക്കുമെന്ന് സുഷമ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന്‍ നടപടിയില്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ Read More …

ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ നീക്കം

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനും നീക്കം. മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്ബുകള്‍ അടച്ചിടാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. Read More …

എല്ലാ നടപടികളും സ്വീകരിക്കും

ന്യൂഡല്‍ഹി: മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക് കോടതി ഉത്തരവില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷം. പാകിസ്ഥാന് എതിരെ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ യാദവിനെ തിരിച്ചുകൊണ്ടു വരണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് പാകിസ്ഥാന്‍ മുടന്തന്‍ ന്യായം പറയുകയാണ്. പിന്നെന്താണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. കുല്‍ഭൂഷണിനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് Read More …

മുത്തലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കാന്‍ കേന്ദ്രം സുപ്രീം കോടതിയില്‍. മുസ്ലീം വിഭാഗത്തിനിടയിലെ മുത്തലാഖും ബഹുഭാര്യാത്വവും നിര്‍ത്തലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. ഇവ രണ്ടും മതത്തില്‍ വിശ്വസിക്കാനുള്ള മൗലികാവകാശത്തില്‍പ്പെടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മുത്തലാഖും ബഹുഭാര്യാത്വവും മുസ്ലീം സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലാക്കി. മുസ്ലീം സ്ത്രീകളുടെ വ്യക്തിനിയമം കഴിഞ്ഞ 65 വര്‍ഷമായി പരിഷ്‌കരിച്ചിട്ടില്ല. ഇത് Read More …

ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന

ചെന്നൈ: തിരഞ്ഞെടുപ്പിലെ പണമൊഴുക്കും ക്രമക്കേടും പരിഗണിച്ച് ചെന്നൈ ആര്‍. കെ. നഗര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആലോചിക്കുന്നു. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശശികലാ സഖ്യത്തിന്റെ, അണ്ണാ ഡി.എം.കെ (അമ്മ)യുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പഴനിസാമി വരെ ഉള്‍പ്പെടെയുള്ളവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിരുന്നു. ഇന്‍കംടാക്‌സ് വകുപ്പിന്റെയും Read More …

ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

ജയ്പുര്‍: രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കള്ളക്കടത്താരോപിച്ച് ഗോ സംരക്ഷ സംഘം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. ഹരിയാന സ്വദേശി പെഹ്ലു ഖാനാ(35)ണ് മരിച്ചത്. പശുക്കളെ കടത്തുന്നതിനിടെ പെഹ്ലു ഖാനുള്‍പ്പെടുന്ന പതിനഞ്ചംഗ സംഘത്തെ രണ്ട് ദിവസം മുമ്ബാണ് ഗോ സംരക്ഷണ സംഘം ആക്രമിച്ചിരുന്നത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഹരിയാനയിലെ നുഹ് ജില്ല സ്വദേശികളായ പതിനഞ്ച് Read More …

200 രൂപ നോട്ട് വരുന്നു

മുംബൈ: 200 രൂപ നോട്ടുകള്‍ വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഗവണ്‍മെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്ന Read More …