Category: National
രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു
മുംബൈ: രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തരഅന്താരാഷ്ട്ര ടെര്‍മിനലുകളില്‍ ബോംബ് സ്ഥാപിച്ചതായാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തില്‍ പരിശോധന നടത്തി. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായിട്ടില്ല. ഭീകരര്‍ വിമാനം റാഞ്ചാന്‍ Read More …
എ എ പി സര്‍ക്കാരിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: സെക്കണ്ടറി ക്ലാസുകളില്‍ സംസ്‌കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി. ഉറുദു, സംസ്‌കൃതം, പഞ്ചാബി പോലുള്ള ഭാഷകള്‍ സര്‍ക്കരിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഇല്ലാതാകുമെന്ന് കാണിച്ചാണ് ഡല്‍ഹിലെ സംസ്‌കൃത് ശിക്ഷക് സംഘ് സംഘടന പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് ആംആദ്മി സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനമെന്നും Read More …
മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകസമരം
ന്യൂഡല്‍ഹി : പ്രതിഷേധത്തിന്റെ മറ്റൊരുമുഖവുമായി ഡല്‍ഹി ജന്ദര്‍ മന്തറില്‍ മംഗല്‍സൂത്ര മുറിച്ച് തമിഴ്‌നാട് കര്‍ഷകരുടെ സമരം.കാര്‍ഷിക കടങ്ങള്‍ തിരിച്ചടക്കാനാവാതെ ആത്മഹത്യചെയ്ത കര്‍ഷകരുടെ, വിധവവമാരുടെ വേദനയും ദുരവസ്ഥയും മുന്‍നിര്‍ത്തി മംഗല്‍സൂത്ര മുറിച്ച് പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍.തമിഴ്‌നാട് സംസ്‌കാരമനുസരിച്ച് വിവാഹബന്ധത്തിന്റെ പ്രതീകമാണ് മംഗല്‍സൂത്ര. തമിഴ്‌നാട്ടില്‍ കാര്‍ഷിക കടങ്ങളും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാന Read More …
രാമക്ഷേത്രം; അനുകൂല രേഖകള്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി
ഭുവനേശ്വര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായ നിരവധി രേഖകള്‍ കോടതിക്കു മുമ്ബാകെയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. രാമക്ഷേത്രം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനെത്തിയ രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് നിയമപരമായ സാധുത നല്‍കുന്ന നിരവധി Read More …
വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഹൈവേ പദവി എടുത്തുകളയും; മുംബൈയില്‍ മദ്യശാലകള്‍ തുറക്കുന്നു
മുംബൈ: മുംബൈയിലും പരിസരത്തുമായി ചില്ലറക്കടകളും ബാറുകളുമടക്കം 340 മദ്യവ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നു. മുംബൈ നഗരത്തെ നഗരപ്രാന്തങ്ങളുമായി ബന്ധിപ്പിക്കുന്ന വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളുടെ ഹൈവേ പദവി എടുത്തുകളയുന്നതോടെയാണ് ഇതു സാധ്യമാവുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ മുംബൈ മെട്രോപൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ഈ രണ്ടു റോഡുകളുടെയും ഹൈവേ പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ടു ബുധനാഴ്ച Read More …
മകള്‍ക്ക് വിവാഹസമ്മാനമായി പശുവിനെ നല്‍കി മുസ്ലീം കുടുംബം
ഛണ്ഡീഗഢ്: ഹരിയാനയിലെ സോണിപട് ജില്ലയില്‍ മകള്‍ക്ക് വിവാഹസമ്മാനമായി പശുവിനെ നല്‍കി മുസ്ലീം കുടുംബം. തിങ്കളാഴ്ച നടന്ന വിവാഹത്തിലാണ് നൂര്‍ഖാന്‍ മകള്‍ ഗുല്‍ഷാനയ്ക്ക് സമ്മാനമായി പശുവിനെ നല്‍കിയത്.തന്റെ മകള്‍ക്കു പശുക്കളോട് വലിയ താത്പര്യമുള്ളതിനാലാണ് ഇങ്ങനെയൊരു സമ്മാനം നല്‍കിയതെന്ന് പിതാവ് പറഞ്ഞു. ഹരിയാനയിലെ സോണിപടില്‍ ആദ്യമാണ് ഒരു മുസ്ലിം കുടുംബം പശുവിനെ സമ്മാനമായി നല്‍ക്കുന്നത്. പശുവിനെ സമ്മാനമായി ലഭിച്ചതില്‍ Read More …
