സോണിയ ഗാന്ധി ദില്ലിയില്‍ മടങ്ങിയെത്തി

ഡല്‍ഹി:  വിദേശത്ത് ചികിത്സയ്ക്കു പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ദില്ലിയില്‍ മടങ്ങിയെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തിരിച്ചെത്തിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് അവര്‍ അമേരിക്കയില്‍ പോയത്. അസുഖത്തെ തുടര്‍ന്ന് യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവര്‍ പോയിരുന്നില്ല.   കോണ്‍ഗ്രസ് അധ്യക്ഷ മടങ്ങിയെത്തിയതോടെ പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. Read More …

എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉല്‍പ്പെടുത്തി

ന്യൂഡല്‍ഹി: ജീവനക്കാരനെ ചെരിപ്പൂരി അടിച്ചക്കേസില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്വാദിനെ എയര്‍ ഇന്ത്യ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനുപുറമെ, ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും എംപിക്കെതിരെ രണ്ടു പരാതികളും വിമാനക്കമ്ബനി നല്‍കിയിട്ടുണ്ട്. അതേസമയം, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏര്‍പ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തയാറാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി. Read More …

യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടരുത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ വേണ്ടെന്ന് സംസ്ഥാനത്തെ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് യുപിയുടെ വികസനത്തിനായി വേണ്ടതു ചെയ്യാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് വന്‍ വിജയം നല്‍കിയ ഉത്തര്‍പ്രദേശിലെ ജനവിധിയെ അര്‍ഹിക്കുന്ന Read More …

ഉപതെരഞ്ഞെടുപ്പില്‍ ആരേയും പിന്തുണയ്ക്കില്ല

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും താന്‍ പിന്തുണക്കുന്നില്ലെന്ന് സ്‌റ്റൈല്‍മന്നന്‍ രജനികാന്ത്. ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരന്‍ താരവുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ബിജെപിക്കാണെന്ന തരത്തില്‍ ഉാഹാപോഹങ്ങള്‍ പരന്നു. ഈ സാഹചര്യത്തിലാണ് രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കി ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. രജനികാന്തിനൊപ്പം ഗംഗൈ അമരന്‍ Read More …

എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: കോണ്‍ഗ്രസ് വിട്ട മുന്‍ കര്‍ണ്ണാടക ഗവര്‍ണര്‍ എസ്എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കൃഷ്ണ ബുധനാഴ്ച വൈകിട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു ഔദ്യോഗികമായി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത്. അടുത്ത വര്‍ഷം സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ എസ്എം കൃഷ്ണ പാര്‍ട്ടി വിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരിയിലായിരുന്നു കൃഷ്ണ പാര്‍ട്ടി Read More …

വെല്ലുവിളിച്ച് മായാവതി

ന്യൂഡല്‍ഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രേദശില്‍ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താന്‍ വെല്ലുവിളിച്ച് മായാവതി രാജ്യസഭയില്‍. ഉത്തര്‍ പ്രദേശില്‍ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും മായാവതി രാജ്യസഭയില്‍ ഉന്നയിച്ചു. ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോള്‍ പേപ്പര്‍ ബാലറ്റിലൂടെയാണു വോട്ടിംഗ് നടത്തുന്നതെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സഭാ Read More …

നാക്കുപിഴവ് വിശദീകരിച്ച് ചന്ദ്രബാബു നായിഡു

അമരാവതി: നാക്കുപിഴവില്‍ വിശദീകരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിയമസഭയില്‍ അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയ്ക്ക് നാക്കുപിഴച്ചത്. അഴിമതിയിലും വികസനത്തിലും ആന്ധ്രയാണ് രാജ്യത്ത് ഒന്നാമതെന്ന് തിങ്കളാഴ്ച നായിഡു നിയമസഭയില്‍ പറയുകയായിരുന്നു.കൂടാതെ അഴിമതിയെ കുറിച്ച് വാദപ്രതിവാദത്തിനായി പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.   എന്നാല്‍ അഴിമതി ഇല്ലാതാക്കുന്നതില്‍ സംസ്ഥാനം ഒന്നാമതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പീക്കറോട് സഭ Read More …

നോട്ട് അസാധുവാക്കല്‍ : റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. അസാധുവാക്കിയ 1000,500 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് അറ്റോര്‍ണി ജനറലിനോട് കോടതി Read More …