ദുലാഗഡില്‍ ഒന്നും സംഭവിച്ചിട്ടില്ല
കൊല്‍ക്കത്ത: ദുലാഗഡ് സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒറ്റ മറുപടിയേയുള്ളൂ. അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന്. ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ മമതയോട് മാധ്യമപ്രവര്‍ത്തകര്‍ ദുലാഗഡിലുണ്ടായ അതിക്രമങ്ങളെ കുറിച്ച് ചോദിക്കുകയായിരുന്നു. നിങ്ങള്‍ സ്വയം ലജ്ജിക്കൂ എന്നും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്തുത വിഷയത്തില്‍ തന്റെ പ്രതികരണം പുറത്തുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും മമത പറഞ്ഞു. Read More …
