തീവ്രവാദം അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളി; മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: തീവ്രവാദം അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയാണെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.19-ാമത് ഏഷ്യന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ദശാബ്ദങ്ങളായി ഇന്ത്യയും അഫ്ഗാനിസ്താനും നിഴല്‍യുദ്ധത്തിന്റെ ഇരകളാണ്. ഇപ്പോള്‍ തീവ്രവാദം സര്‍വ്വവ്യാപിയായ വെല്ലുവിളിയായി തുടരുകയാണ്. ഇതിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതികരണവും സഹകരണവും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും പരീക്കര്‍ പറഞ്ഞു. കോണ്‍ഫറന്‍സില്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് Read More …

അദ്വാനിക്കെതിരായ കുറ്റം ഒഴിവാക്കാനാവില്ല

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ എല്‍.കെ അദ്വാനിയെയും മറ്റുള്ളവരെയും സാങ്കേതികതയുടെ പേരില്‍ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. മാര്‍ച്ച് 22ന് അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കും. ബി.െജ.പി മുതിര്‍ന്ന നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം ലക്‌നോയിലെ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. വിചാരണ Read More …

മീനാക്ഷി ഷിന്‍ഡെ താനെ മേയര്‍

താനെ: ശിവസേനയുടെ കൗണ്‍സിലര്‍ മീനാക്ഷി ഷിന്‍ഡെ താനെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയര്‍ സ്ഥാനത്തേക്ക് എതിരാളികളില്ലാതെയാണ് ഷിന്‍ഡെ തെരഞ്ഞെടുക്കപ്പെട്ടത്. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. 63 സീറ്റുകളാണ് ശിവസേന നേടിയത്. എന്‍.സി.പിക്ക് 34 സീറ്റുകളും ബി.ജെ.പിക്ക് 23 സീറ്റുകളും ലഭിച്ചിരുന്നു. കേവല ഭൂരിപക്ഷം നേടിയത് കൊണ്ട് താനെയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ശിവസേനക്ക് പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് Read More …

ട്രാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു

കാശ്മീര്‍: പുല്‍ വമ ജില്ലയിലെ ട്രാലിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഹിസ് ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അടക്കം മൂന്ന് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ ഏറെ പ്രക്ഷോഭമുയര്‍ത്തിയ ബുര്‍ഹന്‍ വനിയുടെ നാടാണ് ട്രാല്‍. ശനിയാഴ്ച വൈകിട്ടോടെയാണ് ട്രാലില്‍ സുരക്ഷ സേനയും തീവ്രവാദികളും ഏറ്റുമുട്ടിയത്. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. അതേസമയം തീവ്രവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. ഏറ്റുമുട്ടലില്‍ Read More …

മുഖ്യമന്ത്രിയുടെ തലകൊയ്യാന്‍ ആര്‍ എസ് എസ്

ഉജ്ജൈന്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപയുടെ ഇനാം പ്രഖ്യാപിച്ച് ആര്‍ എസ് എസ് പ്രമുഖ്. സ്ഥലം എം പിയും എം എല്‍ എയും ഇരിക്കെയാണ് കുന്ദന്‍ ചന്ദ്രാവത്ത് എന്ന ആര്‍ എസ് എസ് നേതാവ് ഒരു കോടി രൂപ പിണറായിയുടെ തലകൊയ്യുന്നവര്‍ക്ക് നല്കുമെന്ന് കൊലവിളി നടത്തിയത്. തന്റെ സ്ഥലം വിറ്റാണെങ്കിലും Read More …

സ്ത്രീധനം തിരിച്ചു നല്‍കി ജാര്‍ഖണ്ഡ് വിപ്ലവം

റാഞ്ചി: സ്ത്രീധനം വേണ്ടെന്ന തീരുമാനം മാത്രമല്ല, മുന്‍കാലങ്ങളില്‍ വാങ്ങിയ സ്ത്രീധനം തിരിച്ചു നല്‍കി കൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീധനത്തിനെതിരെ നിശബ്ദവിപ്ലവമുയരുന്നത്. ജാര്‍ഖണ്ഡിലെ പമലു ഗ്രാമത്തില്‍ തുടങ്ങി വച്ച വേറിട്ട ഈ വിപ്ലവം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് വരികയാണ്. ഗ്രാമത്തിലെ ഹാജി അലി എന്നയാള്‍ തുടങ്ങി വച്ച സ്ത്രീധനത്തിനെതിരായ വിപ്ലവം ഗ്രാമത്തിലെ മുസ്ലിം സമുദായക്കാര്‍ ഒന്നടങ്കം ഏറ്റുപിടിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ Read More …

കൗര്‍ ക്യാമ്പയിനില്‍ നിന്നും പിന്മാറി

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ ശക്തമായ സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ ക്യാമ്പയിനില്‍ നിന്നും പിന്മാറി. എബിവിപി ഗുര്‍മെഹറിനു നേരെ ബലാല്‍സംഗ ഭീഷണി മുഴക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കൂടിയായ ഗുര്‍മെഹര്‍ ക്യാമ്പയിനില്‍ നിന്നും പിന്മാറിയത്. കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളായ ഗുര്‍മെഹര്‍ ട്വിറ്ററിലൂടെയും Read More …

ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

വിജയവാഡ: ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഭുവേശ്വറില്‍ നിന്ന് ഹൈദരാബാദിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് വിജയ വാഡയ്ക്ക് സമീപത്തുവച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ നണ്ടിഗാമ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ഒഡിഷയില്‍ നിന്ന് തെലങ്കാനയിലേയ്ക്ക് പുറപ്പെട്ട ബസ് Read More …