മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാംജാസ് കോളജിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് മോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. രാംജാസ് കോളജിലുണ്ടായ സംഭവം ഒറ്റപ്പെട്ട ആക്രമണമല്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംഘപരിവാര്‍ നിലപാടുകളോട് Read More …

ഐഎസ്ആര്‍ഒയുടേത് ചരിത്രനേട്ടം; വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

ദില്ലി: ഒറ്റദൗത്യത്തില്‍ 104 ഉപഗ്രങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ച ഐഎസ്ആര്‍ഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന 29ാമത്തെ മന്‍ കി ബാത്തിലാണ് ഐഎസ്ആര്‍ഒ ദൗത്യത്തെ പ്രശംസിച്ചത്. ഇതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവുമധികം കൃത്യിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ച ബഹുമതി ഇന്ത്യ സ്വന്തമാക്കിയെന്നും മോദി അഭിപ്രായപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് Read More …

ഇത്രയും നന്നായി ലോകത്തൊരിടത്തും നോട്ട് മാറ്റം നടന്നിട്ടില്ല: അരുണ്‍ ജയ്റ്റ്‌ലി

ലണ്ടന്‍: നോട്ട് അസാധുവാക്കല്‍ പ്രക്രിയ ഏറെക്കുറേ പൂര്‍ണ്ണമായതായി ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് അസാധുവാക്കലും പുതിയ നോട്ടുകളുടെ വിതരണവും സുഗമമായി നടത്താനായെന്നും ജയ്റ്റ്‌ലി പറഞ്ഞു. ലോകത്തൊരിടത്തും ഇത്രയും സുഗമമായ രീതിയില്‍ നോട്ട് അസാധുവാക്കല്‍ പ്രക്രിയ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സില്‍ സംസാരിക്കുന്‌പോളായിരുന്നു ജയ്റ്റ്‌ലിയുടെ വെളിപ്പെടുത്തല്‍. നോട്ട് അസാധുവാക്കലിലൂടെ രാജ്യം മാറ്റത്തിന്റെ Read More …

അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. 11 ജില്ലകളിലെ 51 സീറ്റുകളിലേയ്ക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ 608 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബല്‍റാംപൂര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബഹ്‌റൈച്ച്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, ബസ്തി, സന്ത് കബീര്‍നഗര്‍, അമേഠി, സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്‌

ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം; ആറു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍. നെഹ്‌റു നഗറിലെ പിജിഡിഎവി കോളജിലെ മൂന്നാംവര്‍ഷം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഗൗരവ്, സണ്ണി, സച്ചിന്‍, റോത്താഷ്, വിനോദ്, ബണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളജില്‍ നടന്ന പരിപാടിക്ക് ശേഷം പെണ്‍കുട്ടിയെ സുഹൃത്തുകള്‍ക്ക് ചേര്‍ന്നു ബൈക്കില്‍ Read More …

ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് സര്‍വീസ്

ന്യൂഡല്‍ഹി : സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നു മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസ് സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇത്തിഹാദിന്റെ സേവനം ഉപയോഗിച്ച് സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള യാത്രക്കാര്‍ അബുദാബി വരെ ഫ്‌ളൈ നാസ് വിമാനത്തില്‍ സഞ്ചരിക്കും. അവിടെ നിന്നു ഇത്തിഹാദ് വിമാനത്തില്‍ Read More …

ജമ്മുകശ്മീരില്‍ വെടിപ്പെപ്പ് ;നാലു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകര്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് സൈനീകര്‍ക്കും ഒരു ഗ്രാമവാസിക്കും വീരമൃത്യു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നാലുപേര്‍ക്ക് വെടിയേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സൈനീകരെ കൂടാതെ ഒരു സ്ത്രീയും വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പരിക്കേറ്റ സൈനീകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചകളിലായി നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. Read More …

ജിഷ്ണുവിന്റെ മരണം: ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ശക്തമായ നീക്കങ്ങളുമായി ഭരണപരിഷ്‌കാര കമ്മീന്‍ ആദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ . ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി.   അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് Read More …