തന്നെ നോക്കി ചിരിക്കരുതെന്ന് പളനിസ്വാമിയോട് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ. പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ വക ആദ്യ ഉപദേശം എത്തി. നിയമസഭയില്‍ വരുന്‌പോള്‍ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഉപദേശിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന ‘വിവാദ ചിരി’ പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം. അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീര്‍ശെല്‍വത്തെ Read More …

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ കരകയറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍.നോട്ട് പിന്‍വലിക്കല്‍ മൂലം ഹൃസ്വകാലത്തേക്ക് സമ്ബദ്വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് ദീര്‍ഘകാലത്തേക്ക് സമ്ബദ്വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവുമെന്നും പട്ടേല്‍ പറഞ്ഞു. ഇതിന്റെ ഫലമായി ഉണ്ടായ ഗുണങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. ഈ തീരുമാനത്തിന് ശേഷം ഇന്ത്യന്‍ ഓഹരി Read More …

മായാവതി യുപിയില്‍ ജയിച്ച് കയറുമെന്ന്

ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന സൂചന നല്‍കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. യുഎസ് തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക അഭിപ്രായ സര്‍വ്വേകളും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു ജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ട്രംപിനോടാണ് Read More …

പളനിസാമി മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍

നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല. ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും. 124 എംഎല്‍എമാരുടെ പിന്തുണയാണ് എടപ്പാടി പളനിസാമി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 117 വോട്ടുകളാണ്. 135 എംഎല്‍എമാരാണ് നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. Read More …

പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി

ചെന്നൈ: എടപ്പാടി പളനി സ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 31 മന്ത്രിമാരും ഇതൊടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെയും പിന്നീട് ശശികലയുടെയും വിശ്വസ്തനെന്നറിയപ്പെടുന്ന നേതാവാണ്. ശെങ്കോട്ടയ്യനാണ് പുതുമുഖം. ശശികലയുടെ ബന്ധുക്കള്‍ മന്ത്രിപദത്തിലില്ലെന്നതും പ്രത്യേകയാണ്. പി തങ്കമണിക്ക്‌വൈദ്യുതി, ശ്രീനിവാസന് വനം തുടങ്ങിയവയാണ് വകുപ്പുകള്‍ അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും Read More …

എ ക്ലാസ് സെല്‍ ആവശ്യപ്പെട്ട് ശശികല

ബെംഗളൂരു: അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും അധികൃതരെ സമീപിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ്ടും ശശികലയുടെ അപേക്ഷ. പ്രമേഹവും രക്തസമ്മര്‍ദവും അലട്ടുന്ന വ്യക്തിയാണ് താനെന്നും എ ക്ലാസ് സൗകര്യങ്ങള്‍ നല്‍കണമെന്നുമാണ് ശശികലയുടെ ആവശ്യം. കൂടാതെ പ്രമേഹത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ Read More …

പനീര്‍ ശെല്‍ത്തെ പുറത്താക്കി അണ്ണാ ഡി.എം.കെ. പിളര്‍പ്പിലേക്ക്

ചെന്നൈ: സുപ്രീംകോടതി വിധിയിലൂടെ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വപ്്‌നങ്ങള്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ തമിഴ്്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.പിളര്‍പ്പിലേക്ക്. അഴിമതിക്കേസില്‍ ശശികലക്കും ബന്ധുക്കള്‍ക്കുമെതിരായ കീഴ്്‌കോടതി വിധി സുപ്രീംകോടകതി ശരിവച്ചതോടെയെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഒ.പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി എ.ഐ.എ.ഡി.കെ.നേതൃത്വം പ്രസ്താവനയിറക്കി. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് തടയിന്‍ ശശികലയുടെ Read More …

ഏറ്റവും മോശം ഭരണമെന്ന് ശിവസേന അധ്യക്ഷന്‍

മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ ആഞ്ഞടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്‍ മേനിനടിക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും Read More …