ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു:വായ്പ നിക്ഷേപ പലിശ നിരക്ക് കുറയും

മുംബൈ: നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു.ചൊവാഴ്ചയിലെ കണക്കുപ്രകാരം എസ്ബിഐയുടെ 24,000ശാഖകളിലായി 92,000 കോടിയുടെ നിക്ഷേപമാണെത്തിയത്. എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപം കുമിഞ്ഞുകൂടുന്നത് നിക്ഷേപ പലിശ നിരക്കുകള്‍ കുറയാന്‍ ഇടവരുത്തും. അതോടൊപ്പം ഭവനവായ്പ, വാഹന വായ്പ എന്നിവയടക്കമുള്ളവയുടെ പലിശ നിരക്കുകളും ഉടനെ താഴുമെന്നും അരുന്ധതി ഭട്ടാചാര്യ സൂചിപ്പിച്ചു. വന്‍തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ Read More …

അതിസമ്പന്നരെ ആരേയും ബാങ്കുകളുടെ ക്യൂവില്‍ കണ്ടില്ല

മുംബൈ: നോട്ടുകള്‍ നിരോധിച്ച സംഭവം ആരുടെ കണ്ണില്‍ പൊടിയിനാണുള്ള തീരുമാനമാണെന്ന് വിശദീകരിക്കാന്‍ മോഡിയോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കുന്നതിനെ കുറിച്ച് മോഡി ബിജെപി നേതാക്കള്‍ക്കെല്ലാം സൂചന നല്‍കിയിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്ന കൈയ്യില്‍ നോട്ടുകളുടെ ശേഖരവുമായി നില്‍ക്കുന്ന ബിജെപി നേതാക്കളുടെ ചിത്രം, എവിടെ നിന്നാണ് അവര്‍ക്ക് ഈ പൈസയൊക്കെ കിട്ടുന്നതെന്നും രാഹുല്‍ ചോദിച്ചു. Read More …

നോട്ട് നിരോധനം : നവംബര്‍ 19ന് ആര്‍ബിഐ ജീവനക്കാര്‍ കൂട്ടഅവധിയ്ക്ക്

കൊല്‍ക്കത്ത: നവംബര്‍ 19 ന് ആര്‍ബിഐ ജീവനക്കാര്‍ കൂട്ട അവധി എടുക്കുന്നു. ജീവനക്കാരുടെ അധികാരപരിധിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ഇടപെടലിനെ പ്രതിഷേധിച്ചാണ് ആര്‍ബിഐ പണി മുടക്ക് പ്രഖ്യാപിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ആര്‍ബിഐ യില്‍ മുടങ്ങികിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജജമാക്കാനും ബാങ്കിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും പണിമുടക്കിലൂടെ തീരുമാനത്തിലെത്തുമെന്നും എഐആര്‍ബിഇഎ ജനറല്‍ സെക്രട്ടറി സമീര്‍ ഘോഷ് അറിയിച്ചു. ആര്‍ബിഐ നോട്ട് Read More …

തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷത്തിന്റെ സഹകരണത്തിനു നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്വിസ് ബാങ്കിലാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടത്

മുംബൈ: കള്ളപ്പണമുള്ളസ്വിസ് ബാങ്കിലാണ് ധൈര്യമുണ്ടെങ്കില്‍ മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് മോദിയിലുള്ള വിശ്വാസം തകര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ മേലാവും പിന്നെ ജനങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുക. ആവശ്യത്തിന് പണം ബാങ്കുകളിലെത്തിക്കാതെ നോട്ട് പിന്‍വലിച്ചത് ജനങ്ങളെ പീഡിപ്പിക്കുന്നതിന് Read More …

നോട്ടുപിന്‍വലിക്കല്‍ തീരുമാനം ചോര്‍ന്നു

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിന് മുന്നേ വിവരം ചോര്‍ന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ബി ജെ പി നേതാക്കളും സുഹൃത്തുക്കളും നേരത്തെ വിവരം അറിഞ്ഞിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. പൂഴ്ത്തിവെപ്പുകാര്‍ക്കാണ് നേട്ടമുണ്ടായത്. ജനുവരിയില്‍ ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം നടന്നിരുന്നു. കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാര്‍ നടപടിയെക്കുറിച്ച് വിവരമുണ്ടായിരുന്നെന്നതിന്റെ സൂചനയാണിത്.

500,1000 നോട്ടുകൾ സ്വീകരിച്ചില്ല; നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു

മുംബൈ: മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം. ഗോവണ്ടിയിലെ ജീവന്‍ജ്യോത് ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. മരപ്പണിക്കാരനായ ജഗദീശ് ശര്‍മയുടെയും കിരണ്‍ ശര്‍മയുടെയും കുട്ടിയാണ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം പണമടക്കാന്‍ കൈയിലുണ്ടായിരുന്നത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ മാത്രമാണ്. എന്നാല്‍ ഈ നോട്ടുകള്‍ സ്വീകരിക്കില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ കുഞ്ഞിനു ചികിത്സ നിഷേധിക്കുകയായിരുന്നു. പണം പിന്നീട് അടക്കാമെന്നു പറഞ്ഞിട്ടും Read More …

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: നോട്ടുകള്‍ മാറാനും മറ്റുമായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടിഎമ്മിനു മുന്നില്‍ വരി നിന്നതിനെയാണ് പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചത്. കറന്‍സി മാറ്റാന്‍ രാഹുല്‍ ബാങ്ക് ശാഖയിലെത്തിയതു മാധ്യമശ്രദ്ധ നേടാനുള്ള പരിപാടിയായിരുന്നെന്ന് ജാവദേക്കര്‍ പ്രതികരിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ ക്യൂ നിന്ന രാഹുല്‍ ഗാന്ധി ജീവിതത്തില്‍ ആദ്യമായാകും Read More …