നോട്ട് പിന്‍വലിക്കല്‍ നടപടി പിഴവ് സംഭവിച്ചു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. രൂക്ഷമായ വിമര്‍ശനമാണ് കേന്ദ്ര സര്‍ക്കാരിനെതിരേ മുന്‍ പ്രധാനമന്ത്രി നടത്തിയത്. നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട ശതമാനം കുറയും. പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച Read More …

നോട്ട് അസാധുവാക്കലിനെതിരെ ബി ജെ പി എം പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഭരണത്തിലിരിക്കുന്നവര്‍ മൂഢന്‍മാരുടെ സ്വര്‍ഗത്തില്‍ ജീവിക്കാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്ന് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ് എന്നും അദ്ദേഹം വിമര്‍ശിക്കുന്നു

പലിശ നിരക്കുകള്‍ കുറച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശയില്‍ 1. 25 ശതമാനം മുതല്‍ 1.9 ശതമാനം വരെ കുറച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഉയര്ന്ന സാഹചര്യത്തിലാണ് പലിശ കുറച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷം കോടി രൂപയുടെ Read More …

സമവായമില്ല

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാക്കളുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇന്നു കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്നും എല്ലാ കക്ഷികളെയും യോഗത്തിലേക്കു ക്ഷണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്

100-500 നോട്ടുകള്‍ ഇനി ഹാര്‍ഡ് ബോര്‍ഡ്

അസാധുവായ 1000, 500 നോട്ടുകള്‍ എന്തുചെയ്യും എന്ന തീരുമാനം ഒടുവില്‍ എത്തിച്ചേര്‍ന്നത് കത്തിച്ചുകളയാം എന്നതായിരുന്നു. പക്ഷെ തീരുമാനത്തില്‍ നിന്ന് ഇപ്പോള്‍ ആര്‍ബിഐ പിന്മാറിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിനാല്‍ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് ഇവ നുറുക്കി അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചയായി വളപട്ടണത്തെ ഹാര്‍ഡ് ബോര്‍ഡ് നിര്‍മ്മാണ മേഖലയിലേയ്ക്ക് എത്തുന്നത് നുറുക്കിയ നോട്ടുകളാണ്. ഹാര്‍ഡ് ബോര്‍ഡും സോഫ്റ്റ് Read More …

നോട്ട് പിന്‍വലിക്കല്‍; നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു

പൂനെ: അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൂനെയില്‍ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. പൂനെയിലെ കെഇഎം ആശുപത്രിയിലാണ് സംഭവം. ഹൃദയശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പെണ്‍കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കു മുമ്പ് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. നിരോധിച്ച 500, 1000 നോട്ടുകള്‍ അടങ്ങുന്ന ഒരു ലക്ഷം രൂപ Read More …

പാര്‍ലമെന്റില്‍ ബഹളം തുടരുന്നു

ന്യൂഡല്‍ഹി• നോട്ട് അസാധുവാക്കിയ നടപടിയില്‍ ഇന്നും പാര്‍ലമെന്റില്‍ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി ഇത്വരെ പാര്‍ലമെന്റില്‍ വിഷദീകരണം നല്‍കിയിട്ടില്ല.  പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ബുധനാഴ്ച ഇരുന്നൂറോളം വരുന്ന പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിക്കാനും തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. Read More …

രാഹുല്‍ ഗാന്ധി എടിഎമ്മില്‍ ക്യൂ നില്‍ക്കുന്നവരെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളെ സന്ദര്‍ശിച്ചു. ഡല്‍ഹിയിലെ ജഹാംഗീര്‍പൂരി, ഇന്‍ഡര്‍ലോക്, സാക്കിറ എന്നി സ്ഥലങ്ങളിലെ എടിഎമ്മുകളിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. ക്യൂവില്‍ നിന്നവരുടെ പരാതികള്‍ കേട്ട അദ്ദേഹം പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. നോട്ട് പിന്‍വലിക്കലിനു ശേഷം ഇതു രണ്ടാം തവണയാണ് Read More …