കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അറുപതാമത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മറ്റു ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി Read More …

വൃദ്ധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചെന്നൈ: ചെന്നൈയിലെ ടി നഗറില്‍ വൃദ്ധയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ബന്ധിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹബീബുള്ള റോഡിനു സമീപം താമസിക്കുന്ന ശാന്തി (65)എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതു വര്‍ഷമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍. സഹോദരനായ സോമസുന്ദരവും അദ്ദേഹത്തിന്റെ മകനും മാത്രമാണ് ഇവരെ സന്ദര്‍ശിച്ചിരുന്നത്. ഇവര്‍ക്ക് അറുപതു പവന്‍ സ്വര്‍ണം ഉണ്ടായിരുന്നതായും എന്നാല്‍ അത് സൂക്ഷിച്ചിരുന്നത് Read More …

ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു

ന്യൂഡല്‍ഹി • രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍. ഇക്കാരണത്താല്‍ ഫോണിലൂടെ സംസാരിക്കാന്‍ അവര്‍ ഭയപ്പെടുകയാണ്. ഇതു തെറ്റായതും അനുവദിക്കാന്‍ പാടില്ലാത്തതുമാണ്. ജഡ്ജിമാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു സംശയം തോന്നിയാല്‍ അവരുടെ ഫോണ്‍ ചോര്‍ത്തുകയല്ല വേണ്ടത്. മറ്റു പല വഴികളിലൂടെയാവണം അതിനുള്ള തെളിവു ശേഖരിക്കേണ്ടതെന്നും കേജ്‌രിവാള്‍ Read More …

അറസ്റ്റ് ഭയന്ന് സക്കീര്‍ നായിക് പിതാവിന്റെ സംസ്‌കാരത്തിനെത്തിയില്ല

മുംബൈ: വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം നേരിടുന്ന മുസ്ലിം മതപ്രഭാഷകന്‍ ഡോ. സക്കീര്‍ നായിക് അറസ്റ്റ് ഭയന്ന് പിതാവിന്റെ സംസ്‌കാര ചടങ്ങിന് എത്തിയില്ല. സക്കീറിന്റെ പിതാവ് ഡോ. അബ്ദുള്‍ കരീം നായിക് (88) ഞായറാഴ്ചയാണ് മരിച്ചത്. ബോംബെ സൈക്യാട്രിക് സൊസൈറ്റി അധ്യക്ഷനായിരുന്നു ഡോ. അബ്ദുള്‍ കരീം. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡോക്ടര്‍മാര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യാപാരികള്‍ Read More …

അതിര്‍ത്തി കാക്കാന്‍ ഇനി വനിതകളും

ശ്രീനഗര്‍: ഇന്ത്യന്‍ ചിരിത്രത്തിലാദ്യമായി പാക് അതിര്‍ത്തികളില്‍ വനിതാ ജവാന്മാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ദീപാവലി ദിനത്തിലാണ് സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമെന്ന സൂചനയോടെ വനിതാ ജവാന്മാരെ അതിര്‍ത്തിയില്‍ വിന്യസിച്ചത്. പാക് അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ കണക്കിലെടുത്ത് വനിതള്‍ക്കൊപ്പം പുരുഷ സംഘങ്ങളെയും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ഞങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷം സാധിക്കില്ല. എന്നാല്‍, ഭാരതീയര്‍ സുരക്ഷിതമായി ദീപാവലി ആഘോഷിക്കണം എന്നതാണ് ഞങ്ങളുടെ ഏറ്റവും Read More …

ടാറ്റയില്‍ വീണ്ടും ഉന്നത തലകള്‍ പുറത്തേക്ക്

മുംബൈ: ചെയര്‍മാന്‍ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സണ്‍സില്‍ വീണ്ടും തലകള്‍ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആര്‍ മേധാവി എന്‍.എസ് രാജനും കമ്പനിയില്‍നിന്നും രാജിവച്ചു. ടാറ്റയുടെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു രാജന്‍. എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിര്‍മാല്യകുമാര്‍, മധു കണ്ണന്‍ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്താവ് Read More …

ടിപ്പു ജയന്തി ആഘോഷിച്ചാല്‍ തെരുവിലിറങ്ങുമെന്ന് ആര്‍.എസ്.എസ്

ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാകട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്‍.എസ്.എസ്. ജന്മദിനാഘോഷം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ആര്‍.എസ്.എസ് അന്ന് തെരുവില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനും ആക്രമണകാരിയുമായിരുന്നെന്ന് ആര്‍.എസ്.എസ് കുറ്റപ്പെടുത്തി. ടിപ്പു ജയന്തി ആഘോഷിക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസ് തെരുവിലിറങ്ങും. ടിപ്പു സേച്ഛാധിപതിയും മതഭ്രാന്തനും ആയിരുന്നുവെന്ന് ആര്‍.എസ്.എസ് നേതാവ് വി. നാഗരാജ് Read More …

ഫോണുകളില്‍ പ്രാദേശിക ഭാഷകള്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം ജൂലൈ ഒന്നു മുതലാണ് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ ഭാഷകളും വായിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം ഫോണുകളുടെ നിര്‍മാണം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ വില്‍ക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയും ഫോണില്‍ ഉണ്ടായിരിക്കണം. സ്മാര്‍ട്‌ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും Read More …