നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേന വിമാനങ്ങള്‍

ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചു. നിലവില്‍ പുതിയ നോട്ടുകള്‍ പ്രസുകളില്‍ നിന്ന് ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. എന്നാല്‍ വ്യോമസേന വിമാനങ്ങളുടെ സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ സാധിക്കും. നഗരപ്രദേശങ്ങളില്‍ അടുത്തയാഴ്ചയോടെ നോട്ട് പ്രതിസന്ധി മൂലമുണ്ടായ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നാണ് Read More …

നോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നിരോധിച്ച പഴയനോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം എട്ടിന് പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം വെട്ടിക്കുറച്ചേക്കുമെന്ന് സീ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ബാങ്കുകളിലൂടെയും പോസ്റ്റ്ഓഫീസുകളിലൂടെയുമാണ് നോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിച്ചിരിക്കുന്നത്. വന്‍തോതിലുള്ള നോട്ട് കൈമാറ്റവും പണംപിന്‍വലിക്കലും നിരോധിച്ചിട്ടും കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന Read More …

കേരളത്തിലെ സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പുനല്‍കി. സംസ്ഥാനത്തിന്റെ ആശങ്ക കണക്കിലെടുത്ത് ഇക്കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച ച്യെയാമെന്നും ജെയ്റ്റ്‌ലി എംപിമാരെ അറിയിച്ചു. അതേസമയം, നോട്ട് അസാധുവാക്കിയ നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തി വച്ചു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം Read More …

സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇടത് പാര്‍ട്ടികള്‍ നേരിടും

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇടത് പാര്‍ട്ടികള്‍ ശക്തമായി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും മുന്നില്‍ കണ്ടുവേണം സര്‍ക്കാരുകള്‍ തീരുമാനമെടുക്കാന്‍. നോട്ടു പിന്‍വലിക്കല്‍ തീരുമാനം ജനങ്ങളെ പെരുവഴിയിലാക്കി. ഇപ്പോള്‍ Read More …

പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും തടസപ്പെടുത്തി. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകാതിരുന്നതോടെ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു. തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ Read More …

ബിജെപി മന്ത്രിയുടെ വാനില്‍ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍

മുംബൈ: ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്. ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. സാധാരണ വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ കണ്ടെത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന കര്‍ശനമാക്കിയത്. തന്റ് കീഴിലുള്ള പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കൊടുക്കാനായി കൊണ്ടു പോയ കാശാണ് Read More …

ബിജെപിക്ക് സമ്പൂര്‍ണ പരാജയം

പനവേല്‍: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ജനം തിരിച്ചടിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സമ്പൂര്‍ണ പരാജയം. കര്‍ഷകരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ മത്സരിച്ച ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. മഹാരാഷ്ട്രയിലെ പനവേല്‍ കര്‍ഷക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി പൂര്‍ണ പരാജയം ഏറ്റുവാങ്ങിയത്. അതേസമയം 25 വര്‍ഷത്തിന് Read More …

പുത്തന്‍ നോട്ടുകള്‍ കൈക്കൂലി പിടിവീണത് പ്രധാനമന്ത്രിയുടെ നാട്ടില്‍

അഹമ്മദാബാദ്: കറന്‍സി നിരോധനത്തിന്റെ പേരില്‍ ജനങ്ങള്‍ പണം മാറ്റിയെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെ ഒരാഴ്ച മുമ്ബു മാത്രം പുറത്തിറങ്ങിയ രണ്ടായിരം രൂപയുടെ പുത്തന്‍ നോട്ടുകള്‍ മാത്രമായി നാലുലക്ഷം കൈക്കൂലി വാങ്ങിയതിന് രണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വ്യക്തികള്‍ക്ക് നേരിട്ട് നാലായിരം രൂപയും അക്കൗണ്ടിലൂടെ ആഴ്ചയില്‍ 20,000 രൂപയും മാത്രം പിന്‍വലിക്കാനേ അനുമതിയുള്ളൂ എന്നതിനാല്‍ ഇത്രയും രണ്ടായിരം Read More …