52 എഎപി വനിതാ അംഗങ്ങളെ പാര്‍ട്ടി നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചെന്ന് മുന്‍ വനിതാ നേതാവ്

ചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടിക്കുനേരെ ലൈംഗിക ആരോപണവുമായി പാര്‍ട്ടിയുടെ മുന്‍ വനിതാ നേതാവ് രംഗത്ത്. പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റിലുള്ള 52 വനിതകളെ നേതാക്കള്‍ ലൈംഗികമായി ദുരുപയോഗിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഎപി പഞ്ചാബ് സംസ്ഥാന കമ്മിറ്റി മുന്‍ അംഗവും ഫെറോസ്പുര്‍ യൂണിറ്റ് കണ്‍വീനറുമായിരുന്ന അമന്‍ദീപ് കൗര്‍ ആണ് അരവിന്ദ് കേജരിവാളിന്റെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പുതിയ ആരോപണവുമായി രംഗത്തെത്തിയത്. Read More …

പട്ടേലുമാര്‍ അക്രമാസക്തമായി; അമിത് ഷായുടെ പരിപാടി അലങ്കോലമായി

സൂററ്റ്: പട്ടേല്‍ സമൂഹത്തിലെ നേതാക്കന്മാരെ അഭിനന്ദിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള കൂറ്റന്‍ റാലി അലങ്കോലപ്പെട്ടു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനു തുടക്കം കുറിച്ച ഹാര്‍ദിക് പട്ടേലിനെ പിന്‍തുണച്ചെത്തിയവര്‍ സമ്മേളനത്തിനിടെ അക്രമാസക്തമായതോടെയാണ് പരിപാടി അലങ്കോലപ്പെട്ടത്. പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള പുതിയ മന്ത്രിമാരെ ആദരിക്കാനായാണ് ബിജെപിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. വിജയ് രുപാണിയുടെ നേതൃത്വത്തിലുള്ള പുതിയ Read More …

29 കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തി

ദര്‍ഭംഗ: ബിഹാറിലെ ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍ ബാലവേലക്കായി കടത്തിയ 29 കുട്ടികളെ റെയില്‍വേ സംരക്ഷണസേന (ആര്‍പിഎഫ്) രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തിനും പതിനാറു വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ആര്‍പിഎഫ് അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള സ്വാതന്ത്രത സേനാനി എക്‌സ്പ്രസ് ട്രെയിനിലാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചത്. ഹരിയാനയിലെ ഫാക്ടറിയിലേക്കാണ് കുട്ടികളെ Read More …

അക്രമങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നു

ശ്രീനഗര്‍ സംഘര്‍ഷം തുടരുന്ന കാശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. കാശ്മീര്‍ താഴ്‌വരയിലെ അക്രമങ്ങള്‍ക്ക് വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. തിരകള്‍ക്കു നേരെയും പെല്ലറ്റുകള്‍ക്ക് നേരെയും കണ്ണീര്‍ വാതകത്തിനു നേരെയും പോരാടാന്‍ വിഘടനവാദികള്‍ കുട്ടികളോട് ആവശ്യപ്പെടും. പക്ഷേ ഇവര്‍ക്ക് പോലീസിനെ പേടിയാണെന്നും മെഹബൂബ പറഞ്ഞു. കാശ്മീര്‍ ഉടന്‍ തന്നെ പഴയ അവസ്ഥയിലേക്ക് മാറുമെന്നും Read More …

കശ്മീര്‍: രാജ്‌നാഥ് സിംഗ്-മോദി ചര്‍ച്ച

ന്യൂഡല്‍ഹി: കാഷ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വകക്ഷിസംഘം നടത്തിയ സന്ദര്‍ശനം ഫലംകാണാത്ത സാഹചര്യത്തെക്കുറിച്ച് ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്നലെയാണ് കഷ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന ഹുറിയത് നേതാവ് Read More …

പ്രതിഷേധം സംഘര്‍ഷത്തിലേക്ക്

ബംഗളുരു: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തില്‍ കര്‍ണാടകയില്‍ വന്‍പ്രതിഷേധം. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബംഗളുരുമൈസൂര്‍ ദേശീയപാത കര്‍ഷകരുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്. കനത്ത ഗതാഗതക്കുരുക്കിന് ഇത് കാരണമായി. ബാഗഌരില്‍ നിന്ന് മൈസൂര്‍ വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും തടസ്സപ്പെട്ടു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഏകദേശം എഴുന്നൂറോളം സര്‍ക്കാര്‍ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചതായാണ് വിവരം. Read More …

കേന്ദ്രസംഘത്തോട് ചര്‍ച്ച നടത്താത്തവര്‍ മനുഷ്യത്വമില്ലാത്തവര്‍

ശ്രീനഗര്‍: കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടത്താന്‍ തയാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീരില്‍ സമാധാനശ്രമങ്ങളുമായി എത്തിയ സര്‍വകക്ഷി സംഘത്തിലെ ഇടതുപക്ഷ നേതാക്കളുടെ ചര്‍ച്ച ശ്രമങ്ങളോട് സഹകരിക്കാതിരുന്ന വിഘടനവാദികളുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഘടന വാദികളുടെ നടപടി കാഷ്മീരിയത്തിനും ഇന്‍സാനിയത്തിനും(മനുഷ്യത്വം) എതിരാണ്. കാഷ്മീരിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഇതിനായി Read More …

ധോണിക്ക് ആശ്വാസ വിധി

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് ആശ്വാസവിധി. ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി. മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രസിദ്ധീകരണത്തിന്റെ കവര്‍ പേജില്‍ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ്. കേസില്‍ ധോണിക്കെതിരെ അനന്തപുര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2013 ഏപ്രിലില്‍ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ Read More …