900 ഐഫോണ്‍ അടിച്ചുമാറ്റിയ ‘തിരുടന്‍’മാര്‍ പോലീസ് വലയില്‍

ന്യൂഡല്‍ഹി: ഐഫോണുമായിപോയ ട്രക്ക് അടിച്ചുമാറ്റിയ രണ്ടു ‘തിരുടന്‍’മാരെ ഡല്‍ഹി പോലീസ് പൊക്കി. ഐഫോണ്‍ 5 എസ് 900 എണ്ണമാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇതിന് വിപണിയില്‍ ഏകദേശം 2.25 കോടി രൂപ വിലവരും. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പുരിലായിരുന്നു സംഭവം. മഹിപാല്‍പുര്‍ സ്വദേശികളായ മെഹതാബ് അലന്‍ (24), അര്‍മാന്‍ (22) Read More …

പാക്കിസ്ഥാന് ഇന്ത്യയുടെ ബലൂച് വെബ് ആപ്പ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സ്മരിച്ച പ്രധാനമന്ത്രി മോദി ഇന്ന് അവര്‍ക്കായുള്ള എഐആര്‍ (ഓള്‍ ഇന്ത്യ റേഡിയോ) വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉദ്ഘാടനം ചെയ്യും. ബലൂച് ശ്രോതാക്കളെ ലക്ഷ്യംവച്ചാണ് എഐആര്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും ആരംഭിക്കുന്നത്. ബലൂചി ഭാഷയില്‍ എഐആറിന്റെ വിദേശ സര്‍വീസ് ഡിവിഷന്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. 1974-75ലാണ് ഇതാരംഭിച്ചത്. ബലൂചി Read More …

സിദ്ധുവിന്റെ ഭാര്യയും ബിജെപി അംഗത്വം രാജിവച്ചു

ചണ്ഡിഗഡ്: നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ പുതിയ പാര്‍ട്ടിയായ ആവാസെ പഞ്ചാബ് രൂപീകരിച്ചതിന് പിന്നാലെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ചു. സിദ്ധു നേരത്തെ തന്നെ എംപി സ്ഥാനവും ബിജെപി അംഗത്വവും രാജിവച്ചിരുന്നു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചാണ് കൗര്‍ രാജി പ്രഖ്യാപിച്ചത്. ജനാധിപത്യത്തില്‍ ഇത് ഭൂഷണമല്ല. താന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. താന്‍ ഒരു Read More …

ബംഗളൂരു സാധാരണ നിലയിലേയ്ക്ക്; നിരോധനാജ്ഞ പിന്‍വലിച്ചു

ബംഗളൂരു: കാവേരി നദീജല പ്രശ്‌നത്തില്‍ ബംഗളൂരുവില്‍ പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നു. സംഘര്‍ഷം കുറഞ്ഞതോടെ ബംഗളൂരു നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. നഗരം സാധാരണ നിലയിലായതോടെ ആളുകള്‍ ജോലിക്ക് പോയിതുടങ്ങിയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. സംഘര്‍ഷത്തിന് കുറവ് വന്നെങ്കിലും സുരക്ഷസേനയും പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സംഘര്‍ഷം കുടുതല്‍ നടന്ന മേഖലകളില്‍ Read More …

എംബ്രേയര്‍ വിമാന ഇടപാട് അഴിമതി സി ബി ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടന്ന 208 ദശലക്ഷം യു.എസ് ഡോളറിന്റെ എംബ്രേയര്‍ വിമാന ഇടപാടിലെ വന്‍ അഴിമതിയാരോപണം സി.ബി.ഐ അന്വേഷിക്കും. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് പ്രതിരോധ മന്ത്രാലയം സി.ബി.ഐക്ക് കൈമാറും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനം കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വിഷയത്തില്‍ വിമാന കമ്പനിയില്‍നിന്ന് വിശദീകരണം തേടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. Read More …

ഒഡീഷയില്‍ ബസ് നദിയിലേക്ക് വീണ് 20 മരണം

ഭുവനേശ്വര്‍: ഒഡിഷയിലെ അംഗൂള്‍ ജില്ലയില്‍ പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. Read More …

കോഴിക്കോട് വിദ്യാര്‍ഥികളുടെ ഓണസദ്യ അലങ്കോലമാക്കി

ചണ്ഡീഗഡ് : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ പഞ്ചാബില്‍ പോലീസ് വാഹനത്തിലിടിച്ചു. വെള്ളിയാഴ്ച രാവിലെ ലുധിയാനയില്‍ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കെജ്രിവാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 20 കാറുകള്‍ അടങ്ങിയ കെജ്രിവാളിന്റെ വാഹന വ്യൂഹത്തിന്റെ മുമ്പിലേക്ക് ഒരു ബൈക്ക് പെട്ടന്ന് കടന്നുവന്നതാണ് അപകടത്തിനിടയാക്കിയത്. ടൊയോട്ട ഇന്നോവ കാറിലായിരുന്നു കെജ്രിവാള്‍ യാത്ര ചെയ്തിരുന്നത്. സീറ്റ് ബെല്‍റ്റ് Read More …

കര്‍ണാടക ബന്ദ് പൂര്‍ണം; മലയാളിയാത്രക്കാര്‍ വലഞ്ഞു

ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ഷകസംഘടനകള്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണം. സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി 400ഓളം മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നിട്ടുണ്ടെങ്കിലും ഹാജര്‍ നില വളരെ കുറവാണ്. രാവിലെ മുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന Read More …