യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുടെ കെണിയില്‍ വീഴരുത്: പ്രധാനമന്ത്രി
ജയ്പൂര്‍: യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുടെ കെണിയില്‍ വീഴരുതെന്ന് ബിജെപി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നത് ചില പാര്‍ട്ടികളുടെ സ്വഭാവമാണ്. അതില്‍ വീണുപോവരുത്. വികസനവും ദേശീയ താല്‍പര്യവും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …
