ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണം; പ്രധാനമന്ത്രിയോട് രാഹുല്‍
ന്യൂഡല്‍ഹി: ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് വാക്സിനേഷന് ദ്രുതഗതിയിലാക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ക്ഡൗണിലേക്ക് നയിച്ചത്. കോവിഡ് വ്യാപനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. ഇന്ത്യയെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം. Read More …
