ഇന്ത്യക്കായി കെജ്​രിവാള്‍ സംസാരിക്കേണ്ടെന്ന്​​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സിംഗപ്പൂരിലെ കോവിഡ്​ വകഭേദത്തെ സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകദേഭത്തെ കെജ്​രിവാള്‍ സിംഗപ്പൂര്‍ വകഭേദമെന്ന്​ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി​യെ വിളിച്ചു വരുത്തി സിംഗപ്പൂര്‍ പ്രതിഷേധമറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ്​ വകഭേദം തന്നെയാണ്​ സിംഗപ്പൂരിലും റിപ്പോര്‍ട്ട്​ ചെയ്​തതെന്നും അധികൃതര്‍ വ്യക്​തമാക്കി. Read More …

അതിര്‍ത്തിവഴിയുള്ള നുഴഞ്ഞു കയറ്റം തകര്‍ത്ത് ബിഎസ്‌എഫ്; പാകിസ്ഥാന്‍കാരനെ വെടിവെച്ച്‌ വീഴ്ത്തി

ശ്രീനഗര്‍ : പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്തെറിഞ്ഞ് അതിര്‍ത്തി സംരക്ഷണ സേന (ബിഎസ്‌എഫ്). നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ച്‌ വീഴ്ത്തി. സാമ്ബ ജില്ലയിലായിരുന്നു സംഭവം.പുലര്‍ച്ചെ അന്താരാഷ്ട്ര അതിര്‍ത്തിവഴിയായിരുന്നു ഇയാള്‍ കശ്മീരിലേക്ക് കടക്കാന്‍ ശ്രമിച്ചത്. നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പ്പെട്ട ബിഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ പരിക്കുകള്‍ ഗൗരവമുള്ളതല്ലെന്ന് ബിഎസ്‌എഫ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി Read More …

ബിനീഷിനോട് നിരവധി ചോദ്യങ്ങളുമായി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം. രേഖകള്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ Read More …

കോവിഡ്​ വ്യാപനം: ബ്രിട്ടനിലെ ജി-7 ഉച്ചകോടിയില്‍​ മോദി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: ജൂണില്‍ നടക്കുന്ന ജി – 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്​ പോകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 11-13 തീയതികളില്‍ കോണ്‍വാളില്‍ നടക്കുന്ന ഉച്ചകോടിയില്‍​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സ​െന്‍റ ക്ഷണപ്രകാരം നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ‘ജി – 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന്​ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ Read More …

സോണിയ ഗാന്ധിക്ക് കത്തയച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

പ്രതിപക്ഷ നേതാവിനേയും കെ പി സി സി അദ്ധ്യക്ഷനേയും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കത്ത്. കെ പി സി സിയുടേയും ഡി സി സികളുടേയും ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നീ ആവശ്യങ്ങളും സോണിയഗാന്ധിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ഉന്നയിക്കുന്നു. Read More …

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍ ലഷ്കര്‍ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സേനയുടെ തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയില്‍ പത്രാഡ Read More …

അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസിനെ ഡിജിപിയാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച്‌ സ്റ്റാലിന്‍ സര്‍ക്കാര്‍. പി കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേയ്ക്ക് നിയമിച്ചാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത് . ഡിഎംകെ അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിന്‍ Read More …

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച്‌ മരിച്ചു. നാലുദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആക്ടിവിസ്റ്റിന്റെ മരണം. യുവതിയുടെ അച്ഛന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏപ്രില്‍ 11നാണ് കര്‍ഷക സമരത്തില്‍ Read More …