നട അഞ്ചിന് തുറക്കും; യുവതികളെ തടയുമെന്ന് ഹൈന്ദവ സംഘടനകള്‍ സുരക്ഷയ്ക്ക് 2000 പൊലീസ്; ശബരിമല വീണ്ടും മുള്‍മുനയില്‍
ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍ക്കായി ശബരിനട അഞ്ചിന് തുറക്കാനിരിക്കെ, കര്‍ശന സുരക്ഷാ സന്നാഹവുമായി പൊലിസ്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം. അഞ്ചാം തിയ്യതി നടതുറക്കുമ്ബോഴും യുവതി പ്രവേശം തടയുമെന്നാണ് വിവിധ ഹൈന്ദവ സംഘടനകളുടെ നിലപാട്. ഇതോടെ പമ്ബയും സന്നിധാനവും വീണ്ടും രണ്ടുദിവസത്തെ ബലാബലത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. തുലാമാസ പൂജയ്ക്കായി ശബരിമല Read More …
