പ്രളയക്കെടുതി; കേന്ദ്ര ഉന്നതതല സംഘം പത്തനംതിട്ടയില്‍ സന്ദര്‍ശനം നടത്തി

മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തിയത്, ഇടുക്കി, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം പത്തനംതിട്ടയില്‍ സന്ദര്‍ശനത്തിനായി എത്തിയത്. ഞായറാഴ്ച രാവിലെ മന്ത്രി മാത്യു ടി തോമസുമായും ജില്ലാ Read More …

ജെസ്‌നയെ കാണാതായിട്ട് ആറുമാസം പിന്നിടുന്നു; കേസ് സിബിഐക്ക് വിടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ജെസ്‌നയുടെ തിരോധാനത്തിന് ആറ് മാസം പിന്നിടുമ്ബോഴേക്കും പോലീസില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രതീക്ഷ കൈവിട്ടുതുടങ്ങി. കൃത്യമായ ഒരു സൂചനയും 180 ദിവസം നീണ്ട അന്വേഷത്തിലുണ്ടായിട്ടില്ല. കേരളത്തിലും പുറത്തും ഊര്‍ജിതമായി നടത്തിവന്ന അന്വേഷണം കഴിഞ്ഞ ഒരുമാസമായി മന്ദഗതിയിലാണ്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിട്ടുണ്ട്. അടുത്തമാസം കോടതി കേസ് പരിഗണിക്കുമ്ബോള്‍ സിബിഐയെ ഏല്‍പ്പിക്കണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. Read More …

തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ശബരിമലയില്‍ പടിപൂജ നടന്നു

ശബരിമല: ശബരിമലയില്‍ പടിപൂജ നടന്നു. തന്ത്രി കണ്ഠരര്‍ രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്. പൂങ്കാവനത്തിലെ 18 മലകള്‍ക്കും അതിലെ ദേവതകള്‍ക്കും അയ്യപ്പനും പ്രത്യേക പൂജകള്‍ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കല്‍പം. ഓരോപടിയും അലങ്കരിച്ചു പൂജിച്ച്‌ കര്‍പ്പൂരമുഴിഞ്ഞു തൊഴുന്നതോടെയാണ് ചടങ്ങു പൂര്‍ത്തിയാകുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പടിപൂജ 2033 വരെയുള്ള ബുക്കിങ് ഇപ്പോഴേ കഴിഞ്ഞിട്ടുണ്ട്.ഏകദേശം ഒന്നര ലക്ഷം രൂപയാണ് Read More …

വീണാ ജോര്‍ജ്ജിന്റെ പേരില്‍ ജോലിവാഗ്ദാനം; ലക്ഷങ്ങള്‍ തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എംഎല്‍എ വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ തട്ടിപ്പ്. തട്ടിപ്പു നടത്തിയ യുവാവ് ഇപ്പോള്‍ ഒളിവിലാണ്. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്. തിരുവല്ല സ്വദേശികളായ മൂന്നുപേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ വാങ്ങിയെന്നാണ് ഡി.വൈ.എസ്‌.പിക്ക് ലഭിച്ച പരാതിയില്‍ പറയുന്നത്. അടൂര്‍ സ്വദേശികളില്‍ നിന്നും Read More …

നിലയ്ക്കല്‍ – പമ്ബ റൂട്ടിലെ ചാര്‍ജ് വര്‍ദ്ധന കുറയ്ക്കില്ലെന്ന് തച്ചങ്കരി

നിലയ്ക്കല്‍ – പമ്ബ റൂട്ടിലെ ടിക്കറ്റ് ചാര്‍ജ്ജ് 40 രൂപയാക്കിയത് നിരക്ക് ദേദഗതി നിശ്ചയിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമപരമായാണെന്നും നിലവിലെ സാമ്ബത്തിക പ്രതിസന്ധിയുടെയും ഇന്ധനച്ചെലവിന്റേയും സാഹചര്യത്തില്‍ കുറയ്ക്കാനാകില്ലെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ടോമിന്‍ ജെ.തച്ചങ്കരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 40 രൂപ നിരക്കാണ് ചീഫ് ഓഫീസില്‍ നിന്ന് നിശ്ചയിച്ച്‌ നല്‍കിയത്. അത് രാവിലെ 31 Read More …

‘ആരോഗ്യത്തിന് ഒരു ദിവസം’; അധ്യാപകനായി ജില്ലാ കലക്ടര്‍

പത്തനംതിട്ട:  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യത്തിന് ഒരു ദിവസം’ എന്ന ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അധ്യാപകനായത്. പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു പഠിതാക്കള്‍. പ്രളയത്തിന് ശേഷം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ജലജന്യരോഗങ്ങള്‍ എലിപ്പനിയും ഡങ്കിപ്പനിയുമാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ Read More …

പ്രളയത്തിനിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണം: പത്തനംതിട്ട ജില്ലയില്‍ പ്രത്യേക ഗ്രാമസഭകള്‍ 16ന്

പത്തനംതിട്ട: പ്രകൃതി ക്ഷോഭത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് ഈ മാസം 17നും 18നും ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ജനകീയ പങ്കാളിത്തത്തോടെ സുതാര്യമായ ധനസമാഹരണം നടത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ജില്ലയിലെ Read More …

പ്രളയത്തില്‍ പത്തനംതിട്ടയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത നഷ്ടം; തകര്‍ന്നത് പെരുന്തേനരുവിയും ഗവിയും

പത്തനംതിട്ട:  പ്രളയത്തില്‍ ജില്ലയുടെ വിനോദസഞ്ചാരമേഖലയ്ക്ക് സംഭവിച്ചത് വന്‍ നാശനഷ്ടങ്ങള്‍. ജില്ലയില്‍ പ്രധാനമായും നാശനഷ്ടം സംഭവിച്ചത് പെരുന്തേനരുവി വിനോദസഞ്ചാരമേഖലയിലും ഗവിയിലുമാണ്. പെരുന്തേനരുവിയില്‍ നിര്‍മാണത്തിലുണ്ടായിരുന്ന നാനൂറ് മീറ്റര്‍ ഇന്റര്‍ലോക്ക് പതിച്ച നടപ്പാത സംസ്ഥാന നിര്‍മ്മിതി കേന്ദ്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന വൈദ്യുതി വിളക്ക്, വൈദ്യുതി സാധനങ്ങള്‍ എന്നിവയാണ് നശിച്ചു പോയത്. ഗവിയിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും നശിച്ചു. ഇവിടെ ഗതാഗതം Read More …