ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു

ചെറുതോണി: വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു. 2401.74 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്‌. അണക്കെട്ടിലെജ്ജുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളില്‍ മൂന്നെന്നമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അണക്കെട്ടിലെയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി തുടരുകയാണ്. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് Read More …

സാധനങ്ങള്‍ പമ്ബയില്‍ എത്തിക്കാന്‍ കഴിയുന്നില്ല; ശബരിമലയില്‍ പൂജാക്രമങ്ങള്‍ വെട്ടിച്ചുരുക്കി

ശബരിമല: ഭക്ഷ്യക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് ശബരിമലയില്‍ പൂജാക്രമങ്ങള്‍ വെട്ടിച്ചുരുക്കി. കനത്ത മഴയില്‍ പമ്ബ അച്ചന്‍കോവില്‍ നദികള്‍ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപെട്ടിരുന്നു.ഇതെതുടര്‍ന്ന് ആഹാരസാധനങ്ങള്‍ പമ്ബയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലയ്ക്കല്‍ വരെ മാത്രമാണ് ഇപ്പോള്‍ വാഹനഗതാഗതം ഉള്ളത്. മാസ പൂജയ്ക്കായാണ് ശബരിമല നട തുറന്നത്. കനത്ത മഴയെത്തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. പമ്ബ Read More …

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; 56 ബോട്ടുകള്‍ തിരുവല്ലയില്‍

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുന്നു. തിരുവല്ല മേഖലയില്‍ 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ ഹെലികോപ്റ്റര്‍ മുഖാന്തരം ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനും വ്യോമനിരീക്ഷണം നടത്തുന്നതിനും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ കൂടി ഇന്നു വെകിട്ട് എത്തിച്ചേരും. എന്‍ഡിആര്‍എഫിന്റെ രണ്ടും കോസ്റ്റ് ഗാര്‍ഡിന്റെ Read More …

അപ്പര്‍കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: അപ്പര്‍കുട്ടനാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും ഇന്നു വൈകുന്നേരത്തോടെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍ പറഞ്ഞു. ഇതിനായി നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍ക്ക് പുറമേ നേവിയുടെ പതിനഞ്ച് ബോട്ടുകള്‍ വ്യോമ മാര്‍ഗം ഇറക്കും. എന്‍ഡിആര്‍എഫിന്റെ 12 ബോട്ടുകള്‍ രാവിലെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആര്‍മിയുടെ 10 ബോട്ടുകള്‍ ഇന്നലെ രാത്രി എത്തിയിരുന്നു. നേവിയുടെ രണ്ട് Read More …

പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ 25 ഫൈബര്‍ ബോട്ടുകള്‍ കരസേന എത്തിച്ചു

തിരുവനന്തപുരം: പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് 25 ഫൈബര്‍ ബോട്ടുകള്‍ കരസേന തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളില്‍ തിരുവല്ലയിലേക്കും ചെങ്ങന്നൂരിലേയ്ക്കും എത്തിക്കും. തിരുവല്ലയില്‍ 10ഉം ചെങ്ങന്നൂരില്‍ 15ഉം ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വലിയ പാളിച്ച; ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച്‌ വീണ ജോര്‍ജ്ജ് എം എല്‍ എ

പത്തനംതിട്ട:  രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വലിയ പാളിച്ചകളുണ്ടായെന്ന് വീണ ജോര്‍ജ്ജ് എം എല്‍ എ. പത്തനംതിട്ട ജില്ലയില്‍ എത്ര ആളുകളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണക്കെടുക്കാന്‍ പോലും ജില്ലാ ഭരണകൂടത്തിനോ മുഖ്യമന്ത്രിക്കോ സാധിച്ചിട്ടില്ലെന്ന് എം എല്‍ എ തുറന്നടിച്ചു. ഇത് വലിയ വീഴ്ച്ചയാണ്. പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. ആ ഭാഗങ്ങളില്‍ ഹെലികോപ്റ്റര്‍ Read More …

ഭക്ഷണം തന്നില്ലേലും വേണ്ടില്ല!! രക്ഷിച്ചാല്‍ മതി” ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച്‌ നഴ്സ്

പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിന്‍റെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയിരിക്കുകയാണെന്നും രോഗികളും സ്റ്റാഫും ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അടിയന്തര സഹായ നമ്ബറുകളില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും Read More …

പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങി. ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിലാണ് 80 രോഗികള്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നത്. ആശുപത്രിയിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, ആലുവ തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്സ് Read More …