കനത്തമഴയും കാറ്റും; സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണം

പത്തനംതിട്ട: മഴയും കാറ്റും കാരണം ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്ത് ഒറ്റപ്പെട്ട മഴ തുടരുന്നുണ്ട്.പമ്ബയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ വാഹന പാര്‍ക്കിംഗ് പുന:സ്ഥാപിച്ചു.   പമ്പാസ്‌നാനത്തിനും ബലിതര്‍പ്പണത്തിനും പൊലീസ് നിയന്ത്രണമുണ്ട്. അപകടമുണ്ടാവും എന്ന് ബോധ്യമുള്ള സ്ഥലങ്ങളില്‍ ഭക്തരെ ഇറക്കുന്നില്ല. കാനനപാതയായ ഏരുമേലി, പമ്പ, കുമളി, പുല്‍മേട്, സന്നിധാനം പാതകളിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു. Read More …

ശബരിമല ദര്‍ശനത്തിന് യാതൊരു തടസ്സങ്ങളുമില്ല: വ്യാജ വാര്‍ത്തക്കെതിരെ ദേവസ്വംബോര്‍ഡ്

ശബരിമല: ശബരിമലയിലെ പൂജാസമയത്തിനൊ ദര്‍ശന സമയത്തിനൊ യാതൊരുവിധ മാറ്റങ്ങളുമില്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. നട അടച്ചതായി സോഷ്യല്‍ മീഡിയായിലും മറ്റുചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശബരിമലയെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ ഭക്തര്‍ തള്ളിക്കളയണമെന്ന് ശബരിമല സന്നിധാനം എക്‌സിക്യൂട്ടിവ് ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ശബരിമലയില്‍ പ്രസാദ വിതരണത്തിന് നാക്കില ശേഖരിക്കാന്‍ കാടിന്റെ മക്കള്‍

പത്തനംതിട്ട:  ശബരിമല സന്നിധാനത്തും മാളികപ്പുറത്തും മറ്റ് ഉപദേവാലയങ്ങളിലും പ്രസാദ വിതരണത്തിന് അവശ്യമായ ലക്ഷക്കണക്കിന് നാക്കിലകള്‍ ശേഖരിക്കുന്നത് ആദിവാസികളും അന്യസംസ്ഥാന തൊഴിലാളികളുമാണ്. കഠിന വ്രതം നോറ്റ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ക്ഷേത്ര ആചാരങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ക്ഷേത്ര പൂജാരിമാരില്‍ നിന്ന് പ്രസാദം വാങ്ങുന്ന ചടങ്ങ്. സന്നിധാനത്തും മാളികപ്പുറത്തും നവഗ്രഹക്ഷേത്രത്തിലും മറ്റ് ഉപദേവതാ ക്ഷേത്രങ്ങളിലും ദേവന് സമര്‍പ്പിച്ച ചന്ദനവും പൂവും Read More …

പുരുഷ വേഷത്തില്‍ മലചവിട്ടാന്‍ എത്തിയ 15 കാരിയെ പമ്പയില്‍ വെച്ച് പിടികൂടി തിരിച്ചയച്ചു

പമ്പ: കഴിഞ്ഞ ദിവസം മുപ്പത്തിയൊന്നുകാരിയ്ക്കു പിന്നാലെ പുരുഷ വേഷത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി തിരിച്ചയച്ചു. അന്ധ്രാപ്രദേശ് നല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെയാണ് സംശയം തോന്നിയ വനിതാ ജീവനക്കാര്‍ പിടികൂടിയത്. മധു നന്ദിനിയെന്ന പതിനഞ്ചുകാരിയാണ് ഇവിടെയെത്തിയത്. പമ്ബ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം Read More …

അക്രമികളെ പുറത്താക്കില്ലെന്ന് എസ്ഡിപിഐ

പത്തനംതിട്ട > തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ സിപിഐ എം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്രിമിനലുകളെ സംഘടനയില്‍നിന്ന് പുറത്താക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. പാര്‍ടി ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ പുറത്താക്കൂ. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് വിടും. മറ്റ് പാര്‍ടികളും ചെയ്യുന്നത് അങ്ങനെയാണെന്നും ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാജവാര്‍ത്ത: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മന്ത്രി കെ കെ ശൈലജയോടൊപ്പം സന്ദര്‍ശനം നടത്തിയ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില ആചാര ലംഘനം നടത്തിയെന്നാണ് പ്രചാരണം. ഇതിനെ തുടര്‍ന്ന് സി ജെ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി.50 വയസ്സ് പിന്നിടാത്ത അനില Read More …

ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശി പിടിയില്‍

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ മുപ്പത്തൊന്നു വയസ്സുകാരി പിടിയില്‍ . ഇവര്‍ പോലീസുക്കാരെ വെട്ടിച്ച് എത്തിയതെന്നു സംശയം. ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയായ പാര്‍വതിയാണ് മലചവിട്ടിയത്.നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി അയച്ചു. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സന്നിധാനത്തെ നടപ്പന്തലില്‍ വെച്ച് സംശയം തോന്നിയ പോലീസുകാരാണ് തടഞ്ഞത്. തുടര്‍ന്ന് പാര്‍വതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് Read More …

സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമല: സന്നിധാനത്ത് സഹാസ് കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒപി വിഭാഗം, കാര്‍ഡിയോളജി തീവ്രപരിചരണ വിഭാഗം, ലബോറട്ടറി, ഇസിജി, നെബുലൈസേഷന്‍ തുടങ്ങിയ ആറ് സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. ഒ വാസുദേവന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രീതംകുമാര്‍ ഫ്രാന്‍സിസ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. സന്തോഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 25 ജീവനക്കാരുടെ സേവനം Read More …