പാത്രങ്ങള്‍ വാങ്ങിയ ബന്ധപ്പെട്ട ഫയല്‍ കാണാതായി

പത്തനംതിട്ട: കഴിഞ്ഞ മകരവിളക്ക് കാലത്ത് ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ട ഫയല്‍ ദേവസ്വം ആസ്ഥാനത്തു നിന്ന് കാണാതായി.   1.87 കോടിയുടെ പാത്രങ്ങള്‍ വാങ്ങി കൂട്ടിയെന്ന ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ദേവസ്വം കമ്മീഷണറും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.   മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ Read More …

ശബരിമലയില്‍ നടന്ന ആചാര ലംഘനങ്ങള്‍ ദേവസ്വം വിജിലന്‍സ് ഒതുക്കി തീര്‍ത്തു

പത്തനംതിട്ട: ശബരിമലയില്‍ നടന്ന ആചാര ലംഘനങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളെല്ലാം ദേവസ്വം വിജിലന്‍സ് ഒതുക്കിത്തീര്‍ത്തു. ശബരിമലയില്‍ യുവതികള്‍ എത്തിയതായുള്ള പരാതി, ആചാരത്തിന് വിരുദ്ധമായി ഒരു ദിവസം നേരത്തെ നട തുറന്ന സംഭവം, ചലച്ചിത്ര നടന്‍ ശീകോവിലിന് മുന്നില്‍ നിന്ന് ഇടയ്ക്ക കൊട്ടിയത് തുടങ്ങിയവയെ സംബന്ധിച്ച അന്വേഷണമാണ് വിജിലന്‍സ് വിഭാഗം നടപടികളൊന്നും എടുക്കാതെ ഒതുക്കിത്തീര്‍ത്തിരിക്കുന്നത്. ശബരിമലയില്‍ അയ്യപ്പ സ്വാമിക്കും Read More …

ശബരിമലയില്‍ സ്ത്രീകളെത്തി

പത്തനംതിട്ട: മുമ്പ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതിനെതിരെ പല പ്രശ്‌നങ്ങളും നടന്നതാണ്. ഇന്നും സ്ത്രീകളുടെ പ്രവേശന കാര്യത്തില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. സുനില്‍ സ്വാമിയുടെ നേതൃത്വത്തില്‍ യുവതികള്‍ സന്നിധാനത്തെത്തിയെന്നാണ് പറയുന്നത്. സംഭവത്തിന്റെ ചിത്രം ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായിരിക്കുകയാണ് വൈറലായത്. ശബരിമലയിലെ സ്വാധീനം ഉപയോഗിച്ചാണ് സുനില്‍ സ്വാമി Read More …

അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക്

വിഷുദിനത്തില്‍ അയ്യപ്പ ദര്‍ശനത്തിന് സന്നിധാനത്ത് വന്‍ തിരക്ക് മേടപ്പുലരിയില്‍ അയ്യപ്പ ദര്‍ശനത്തിന് ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹം. പ്രത്യേക പൂജകളോടെയാണ് വിഷു ദിനത്തിലെ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പന്‍മാര്‍ക്ക് വിഷുകൈനീട്ടവും നല്‍കി. ശരണ മുഖരിതമായ അന്തരീക്ഷത്തില്‍ പുലര്‍ച്ചെ മൂന്നിനാണ് നടതുറന്നത്. കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച ശ്രീലകത്ത് സ്വര്‍ണ തളികയില്‍ വിഷുക്കണി ഒരുക്കിയിരുന്നു. ദീപം തെളിയിച്ച് Read More …

മദ്യവിരുദ്ധസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ മോഷണക്കേസ്

പത്തനംതിട്ട: ഊപ്പമണ്ണിലെ മദ്യശാലയ്‌ക്കെതിരായ സമരം തുടരുന്നു. മദ്യശാലാ പ്രവര്‍ത്തനം ഏതുസമയത്തും ആരംഭിക്കാം എന്നതിനാല്‍ നാട്ടുകാര്‍ ജാഗ്രതയിലാണ്. അതിനിടെ ചൊവ്വാഴ്ച മദ്യശാലയില്‍ പോലീസ് പരിശോധന നടത്തി. മോഷണം നടന്നുവെന്ന പരാതിയിലാണിത്. മദ്യശാലാ സമരത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പത്തനംതിട്ട പോലീസ് കേസും എടുത്തിട്ടുണ്ട്. നിയമം ലംഘിച്ച് സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസ്. ഇവിടെനിന്ന് ഒരു Read More …

ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

പത്തനംതിട്ട: നഗരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ജനകീയ പ്രക്ഷോപത്തെ തുടര്‍ന്നു കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്. നഗരത്തിലെ ഔട്ട്‌ലെറ്റ് റിംഗ് റോഡിലേക്കു മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി. മദ്യവില്പ്പനശാലകള്‍ക്കെതിരെ പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ജനകീയ പ്രക്ഷോപങ്ങള്‍ ഉണ്ടായിരുന്നു.

ഓമല്ലൂരില്‍ മദ്യവിരുദ്ധരും മദ്യപരും നേര്‍ക്കുനേര്‍; സംഘര്‍ഷം

പത്തനംതിട്ട: ഓമല്ലൂരില്‍ മദ്യവിരുദ്ധരും മദ്യപരും നേര്‍ക്കുനേര്‍ വന്നത് സംഘര്‍ഷത്തിനിടയാക്കി. നഗരത്തില്‍ നിന്ന് ഓമല്ലൂരിലേക്ക് മാറ്റി സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല തുറക്കാനുള്ള ശ്രമം മദ്യവിരുദ്ധര്‍ തടഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഓമല്ലൂരിലേക്ക് മദ്യശാല മാറ്റി സ്ഥാപിച്ചത്. ഇന്ന് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.   മദ്യശാല അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധരുടെ സംഘടന സ്ഥത്തെത്തി. ഇവരെ എതിര്‍ത്ത് Read More …

വാര്‍ഷിക പദ്ധതി വിനിയോഗം : കേരളത്തില്‍ പത്തനംതിട്ട ഒന്നാമത്

മികച്ച ജില്ലാ പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 72.60 ശതമാനം തുക ചെലവിട്ട പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. ഇന്നലെ വൈകിട്ട് നാലുമണിവരെയുള്ള കണക്കനുസരിച്ച് ജില്ലാ പഞ്ചായത്തുകളില്‍ പത്തനംതിട്ട രണ്ടാം സ്ഥാനത്താണ്. 85.10 ശതമാനം തുകയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ആകെ പദ്ധതി തുകയായ 23879.28 ലക്ഷം രൂപയില്‍ 17335.52 Read More …