രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍

പത്തനംതിട്ട: രാത്രികാലങ്ങളില്‍ കല്ലെറിഞ്ഞു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് സഹോദരികളായ പെണ്‍കുട്ടികള്‍. ഇരുവെള്ളിപ്ര നഗരസഭയിലെ 17 ) വാര്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്ലേറ് ഉണ്ടായത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ കല്ലേറുണ്ടായി. സംഭവം അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്നെത്തിയ പോലീസ് ജീപ്പിന് നേരെയും കല്ല് പാഞ്ഞുവന്നു. എന്നാല്‍ പോലീസ് ഉള്‍പ്പെടെ മുപ്പതോളം വരുന്ന Read More …

പത്തനംതിട്ട സ്വദേശിനി ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: അടൂര്‍ സ്വദേശിനിയായ യുവതി ദുബായില്‍ അപകടത്തില്‍ മരിച്ചു. ശില്‍പാ മേരി ഫിലിപ്പ് (28 )ആണ് മരിച്ചത്. ഖസിം ബഥായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് ആയിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. അവധി ദിവസങ്ങള്‍ ദുബായിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസ് ജോണിനൊപ്പം ചിലവഴിക്കാന്‍ പോവുകയായിരുന്ന യുവതിക്ക്, ഖാസിം റിയാദ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം അല്‍ Read More …

പത്തനംതിട്ടയില്‍ മൂന്ന് പഞ്ചായുത്തുകളില്‍ കൂടി നിരോധനാജ്ഞ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുള്ള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 25ന് അര്‍ദ്ധരാത്രി മുതല്‍ ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ കലക്ടര്‍ ഉത്തരവിട്ടു. വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ Read More …

കാര്‍ ഓടിക്കുന്നതിനിടെ ബോധം നഷ്ടമായി; ചില്ലുപൊട്ടിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പെരുനാട്; കാര്‍ ഓടിച്ചു സ്കൂളിലേക്കു പോകുന്നതിനിടെ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട പ്രധാനാധ്യാപികയെ ചില്ലുപൊട്ടിച്ച്‌ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജില്ലാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പെരുനാട് മഠത്തുംമൂഴി അഞ്ചടിയില്‍ പരേതനായ സുനിലിന്റെ ഭാര്യ റാന്നി പെരുനാട് ഹൈസ്കൂള്‍ പ്രധാനാധ്യാപിക എസ്.ലേഖയാണ് (53) മരിച്ചത്. ഇന്നലെ രാവിലെ 10ന് മഠത്തുംമൂഴി കൊച്ചുപാലം ജംക്‌ഷന് സമീപമാണ് സംഭവം. കാര്‍ Read More …

സ്വാമി ദര്‍ശനം ഇനി ഓണ്‍ലൈനായി,​ ശബരിമല യുട്യൂബ് ചാനലും സോഷ്യല്‍ മീഡിയ പേജുകളും തുടങ്ങി

: മലകയറി സ്വാമി ദര്‍ശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികള്‍ക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാം ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യുട്യൂബ് ചാനലും പ്രവര്‍ത്തനം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് ഇനി മുതല്‍ ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും. ശബരിമല Read More …

പത്തനംതിട്ടയില്‍ പ്രത്യേക കോവിഡ് പരിശോധനാ കാമ്ബയിനില്‍ ആദ്യദിനം 6597 സാമ്ബിളുകള്‍ ശേഖരിച്ചു

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്ബയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം ഇന്നലെ (ബുധനാഴ്ച) 6597 സാമ്ബിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു. ഇതില്‍ 4520 സാമ്ബിളുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും 2077 സാമ്ബിളുകള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നും Read More …

കോവിഡ് രണ്ടാം തരംഗം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് കെ. സുരേന്ദ്രന്‍

കോന്നി: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എകോപനത്തില്‍ വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ല. രോഗ വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്രെ ശ്രദ്ധിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുന്നു. എല്ലാം Read More …

പത്തനംതിട്ടയില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് എന്ന് സംശയം

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിതീവ്രമായി വ്യാപിക്കുകയാണ്. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ജില്ലയില്‍ എത്തിയിട്ടുണ്ടോ എന്ന സംശയത്തിന് ബലം നല്‍കുന്നതാണ്. ജില്ലയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ളവരുടെ ചിലരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ജനിതകമാറ്റം വന്ന വൈറസ് പത്തനംതിട്ട Read More …