മകര വിളക്ക് ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാന്‍ ഒരുങ്ങി മല അരയ മഹാസഭ

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മല അരയ മഹാസഭ. മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധമായി അവകാശ പുനസ്ഥാപന ദീപം തെളിയിക്കുന്നത്. ആയിരക്കണക്കിന് മല അരയ കുടുംബങ്ങളിലും സഭയുടെ ഉടമസ്ഥതയിലുള്ള അമ്ബലങ്ങളിലും ശാഖാ മന്ദിരങ്ങളിലും വീടുകളിലും ശ്രീ ശബരീശ കോളേജ്, ഇടുക്കി നോളജ് സിറ്റി തുടങ്ങിയ ഉന്നത Read More …

മകരവിളക്ക്: അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ ഇവയൊക്കെ

ശബരിമല മകരവിളക്കിനോടനുബന്ധിച്ച്‌ അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്ബറുകള്‍ അധികൃതര്‍ അറിയിച്ചു.ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ – 9447029008ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് – 9952483096പമ്ബ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5203295സന്നിധാനം അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5202984നിലയ്ക്കല്‍ ബേസ്‌ക്യാമ്ബ് ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5205320പമ്ബ ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5203336സന്നിധാനം Read More …

ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു

മുണ്ടക്കയത്ത് മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം ശബരിമല തീര്‍ഥാടകനെ കാട്ടാന കുത്തിക്കൊന്നു. പുലര്‍ച്ചെ നാലു മണിയോടെ വെള്ളാരംചെറ്റയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്നും കടത്തി വിടുന്നില്ല. സംഭവ സ്ഥലത്ത് നിന്നും കാട്ടാനകൂട്ടം പിന്‍മാറാത്തതിനാല്‍ പൊലീസിനോ വനപാലകര്‍ക്കോ മുക്കുഴിയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. പെരുവന്താനം പൊലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നു.

ആനക്കൂട്ടില്‍ കുട്ടികൊമ്ബന്‍ ചികിത്സാ പിഴവ് കാരണം തളര്‍ന്ന് വീണെന്ന പ്രചാരണത്തിനെതിരെ വനം വകുപ്പ്

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ കുട്ടികൊമ്ബന്‍ ചികിത്സാ പിഴവ് കാരണം തളര്‍ന്ന് വീണെന്നും, എക്സറേ എടുക്കാനായി മയക്കിയതാണ് ആന തളര്‍ന്ന് വീഴാന്‍ കാരണമായതെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തള്ളി വനം വകുപ്പ്. നാല് വയസ്സുള്ള കുട്ടിയാന പിഞ്ചുവിനെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ വനം വകുപ്പ് ജീവനക്കാര്‍. മൂന്നാഴ്ച മുന്‍പാണ് കാലിന്‍റെ നീര്‍ക്കെട്ട് പരിശോധിക്കാന്‍ എക്സറേ ഏടുത്തത്. Read More …

കളളന്‍ വന്ന വഴിയിലൂടെ പൊലീസ്‌, കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ അടിച്ചുമാറ്റി, സ്വകാര്യ ബസ് ജീവനക്കാര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

പത്തനംതിട്ട : നിലയ്ക്കലിലെ ബസ് ഗ്യാരേജില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ മോഷ്ടിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ പിടിയില്‍. മോഷ്ടാക്കളെ വടശേരിക്കരയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ രഞ്ജിത് ട്രാവല്‍സിന്‍റെ ബസ് ജീവനക്കാരാണ് പിടിയിലായത്. കളളന്‍ വന്ന വഴിയിലൂടെ പൊലീസ്‌ അങ്ങോട്ടു പോയി, മണിക്കൂറുകള്‍ക്കകം മോഷ്ടാവിനെ നടുറോഡീന്നു പൊക്കുകയായിരുന്നു. മോഷണം നടന്നത് പമ്ബയില്‍ പൊലീസ്‌ അന്വേഷണം തുടങ്ങിയത് Read More …

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം, സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ പോലീസ്

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുണ്ടെന്ന് പോലീസ്. ഉന്നതതലയോഗത്തിലാണ് പോലീസ് ആശങ്കയറിയിച്ചത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിക്കും, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് പോലീസ് Read More …

ശബരിമല നടവരവ് 66.11 കോടി

വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49, 20,175 രൂപയായിരുന്നു നടവരവ്. എന്നാല്‍ 2017ല്‍ 74,67,36,365 രൂപയായിരുന്നു വരവ്. ഈവര്‍ഷം വൃശ്ചികം ഒന്നിന് നടന്ന തുറന്നതു മുതല്‍ ഇതുവരെ , അഞ്ച് കോടിയോളം Read More …

പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തുടങ്ങണം; ഐ.ജി പി. വിജയന്‍

ശബരിമലയിലേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരായ ബോധവത്കരണം സ്വാമി അയ്യപ്പന്‍മാര്‍ ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തുടങ്ങണമെന്ന് ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുമുടിക്കെട്ടിലും മറ്റുമായി പ്ലാസ്റ്റിക് സാമഗ്രികള്‍ കൊണ്ടുവന്നാല്‍ അവ ശബരിമലയില്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോവുക എന്നതുള്‍പ്പെടെ ശബരിമല തീര്‍ഥാടകര്‍ അനുഷ്ഠിക്കേണ്ട സപ്തകര്‍മ്മങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കിവരുന്നതായും അദ്ദേഹം Read More …