ലോക്ക്ഡൗണ്‍: ശബരിമലയില്‍ വിഷുവിന് ദര്‍ശനമില്ല

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈവര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകളുടെ കാലാവധി 31-3-2020ന് അവസാനിക്കും. അതിനാല്‍ Read More …

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്ന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

കോവിഡ് 19 ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പഴം, പച്ചക്കറി എന്നിവ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്നു. പഞ്ചായത്തുതലത്തില്‍ ഇക്കോ ഷോപ്പുകള്‍, എ ഗ്രേഡ് മാര്‍ക്കറ്റുകള്‍, വി.എഫ്.പി.സി.കെ യുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും സെന്ററുകള്‍ എന്നിവയിലൂടെയാണു സംഭരണവും വിതരണവും നടത്തുക. ഉല്്പന്നങ്ങള്‍ വില്‍ക്കാനുള്ള കര്‍ഷകര്‍ 9048998558 (ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍), 9961200145(കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, Read More …

പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേര്‍ ആസ്പത്രി വിട്ടു ; യാത്രയാക്കിയത് സമ്മാനങ്ങള്‍ നല്‍കി

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേര്‍ ആസ്പത്രി വിട്ടു. പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ വീട്ടില്‍ എത്തിക്കും. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തിന് ശേഷമാണ് ഇവരെ സുരക്ഷിതരായി വീട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയത്. പത്തനംതിട്ട റാന്നി അയത്തലയില്‍ ഒരു കോമ്ബൗണ്ടിലുള്ള രണ്ട് Read More …

പത്തനംതിട്ടയില്‍ മാസ് ഐസൊലേഷന് വേണ്ടി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് മാസ് ഐസൊലേഷന് വേണ്ടി തയാറാക്കി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. പുതുതായി വന്ന 22 ഫലം കൂടി നെഗറ്റീവ് ആണ്. ആശുപത്രികളിലും വീടുകളിലുമായി 5257 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇനി ഫലം വരാന്‍ 66 സാമ്ബിളുകളാണുള്ളത്. ഇതുവരെ 149 പരിശോധനാ ഫലങ്ങളാണ് Read More …

തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് പനി ബാധിച്ച്‌ എത്തിയ യുവതി തിരുവനന്തപുരത്ത് മരിച്ചു; മ‍ൃതദേഹം പരിശോധനയ്ക്ക്

തിരുവനന്തപുരം : തിരുവല്ലയില്‍ നിന്ന് രണ്ടാഴ്ച മുമ്ബ് പനി ബാധിച്ച്‌ എത്തിയ കാട്ടാക്കട അമ്ബലത്തിന്‍കാല സ്വദേശിനിയായ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. അമ്ബലത്തിന്‍കാല സുരേഷ് ഭവനില്‍ പരേതനായ ജയകുമാര്‍- ശ്രീകുമാരി ദമ്ബതികളുടെ മകള്‍ ദിവ്യ(24)യാണ് മരിച്ചത്.‌ ഫെബ്രുവരി 28ന് തിരുവല്ലയില്‍ നിന്ന് പനി ബാധിച്ച്‌ നാട്ടിലെത്തി. ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദ്യവും തുടര്‍ന്ന് Read More …

പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് ജില്ലാഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി പുറത്തുവന്നു.ആര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഛിരീകരിച്ചു. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസള്‍ട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അതേസമയം, ജില്ലയില്‍ രണ്ടായിരത്തോളം ആളുകളാണ് സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. ഇവരെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. Read More …

പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വ്

കൊ​ച്ചി: പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് 19 ബാ​ധ സം​ശ​യി​ക്കു​ന്ന 33 പേ​രി​ല്‍ പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ല​ഭി​ക്കാ​നു​ള്ള 23 ഫ​ല​ങ്ങ​ളി​ല്‍ ഏ​ഴ് എ​ണ്ണം ആ​വ​ര്‍​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​ണെ​ന്നും ഇ​തി​ല്‍ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ പു​തു​താ​യി ആ​റു പേ​രെ​ക്കൂ​ടി ഐ​സൊ​ലേ​ഷ​നി​ല്‍ Read More …

കോട്ടയത്തെ വൃദ്ധ ദമ്ബതികളുടെ ആരോഗ്യനിലയില്‍ പുരോഗതി; കോവിഡ് 19 ആശങ്കകള്‍ക്കിടയിലും ആശ്വാസം; ചെങ്ങളം സ്വദേശികളുടെ പുതിയ റൂട്ട് മാപ്പ് തയ്യാറാകുന്നു

റാന്നി: കോവിഡ് 19 സ്ഥിരീകരിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധദമ്ബതികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. 86-89 പ്രായത്തിലുള്ള വൃദ്ധദമ്ബതികള്‍ക്കു കൊറോണ ബാധിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതനായ ഗൃഹനാഥന്റെ മാതാപിതാക്കളാണ് ഇവര്‍. ഹൃദ്രോഗി കൂടിയായ 86കാരിയുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക ഉണര്‍ന്നുവെങ്കിലും ഇവര്‍ സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം Read More …