ശബരിമലയില്‍ ഉടന്‍ ശുഭ വാര്‍ത്തയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

സന്നിധാനം: ശബരിമലയില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്നും ശബരിമലയില്‍ എന്ത് വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. വിട്ടുവീഴ്‌ച ചെയ്യുന്നത് കഴിവുകേടായി കാണരുത്. ശബരിമലയ്‌ക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. ശബരിമല സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തന്നെ വ്യക്തതയുണ്ടാകും. ശബരിമലയില്‍ കാണിക്കയിടരുതെന്ന പ്രചാരണം ചില പുതിയ ക്ഷേത്രങ്ങളെ Read More …

രഹന ഫാത്തിമയ്‌ക്കെതിരായ കേസില്‍ വിധി പറയുന്നത് മാറ്റി വെച്ചു

പത്തനംതിട്ട : ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ പത്തനംതിട്ട സി.ജെ.എം കോടതിയിലാണ് ഹാജരാക്കുന്നത് രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വിധി പറയുന്നത് മാറ്റി . നാളെ കേസില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയും .കഴിഞ്ഞ ദിവസം, കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം Read More …

കാണിക്കയിടരുതെന്ന പ്രചരണം ശബരിമലയെ തകര്‍ക്കാനെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തര്‍ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താനാണെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും ഇത്തരക്കാര്‍ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവര്‍ Read More …

സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ്

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ്. സുരേന്ദ്രന്‍ അറസ്റ്റിലാകുന്പോള്‍ വാറണ്ട് നിലവിലില്ലെന്ന അഭിഭാഷകന്‍ വാദം മുന്‍നിര്‍ത്തിയാണ് പോലീസ് നീക്കം. വാറണ്ട് 21ന് തന്നെ കൊട്ടാരക്കര സബ് ജയില്‍ സുപ്രണ്ടിന് ലഭിച്ചുവെന്നാണ് പോലീസ് വിശദീകരണം. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കേ അധിക വാദം കേള്‍ക്കണമെന്ന് പോലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് Read More …

സന്നിധാനത്തെ ബാരിക്കേഡുകള്‍ മാറ്റണമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു

സന്നിധാനം: സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റണമെന്ന് ഒരാഴ്ച മുമ്ബ് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങുന്നില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ക്ഷേത്രവരുമാനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആവശ്യം ഉന്നയിച്ചതെന്നും ബാരിക്കേഡ് മാറ്റണമെന്ന് ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടുവെന്നും എന്‍.വാസു വ്യക്തമാക്കി. അതേസമയം ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് Read More …

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്ക് മാറ്റി

പത്തനംതിട്ട: സന്നിധാനത്ത് എത്തിയ ഭക്തയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ നാളത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്നും ഗൂഢാലോചന കേസില്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. Read More …

കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശ്ശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ സുരേന്ദ്രനെതിരെയുള്ളത്. ഈ കേസില്‍ 13 ആം പ്രതിയാണ് സുരേന്ദ്രന്‍. വധശ്രമം, ഗൂഢാലോചന തുടങ്ങിയ Read More …

ശബരിമല ; തീര്‍ത്ഥാടകരെ തിരിച്ചറിയാനായി ടാഗ്

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ തിരിച്ചറിയാനായി ടാഗ് നല്‍കാന്‍ ആലോചന. ഇതുവഴി തീര്‍ത്ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍ കെഎസ്‌ആര്‍ടിസി ബസില്‍ നിലയ്ക്കല്‍ എത്തുന്ന തീര്‍ത്ഥാടകര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ കൂടെ ടാഗ് കൂടി നല്‍കാനാണ് ആലോചന. നടന്നു വരുന്നവര്‍ക്ക് മലകയറുംമുമ്ബ് ടാഗ് നല്‍കിയാല്‍ മതി. ഇതുവഴി തീര്‍ത്ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ Read More …