ശ​ശി​ക​ല​യെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചു: യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി.​ശ​ശി​ക​ല​യു​ടെ മ​ക​ന്‍ വി​ജീ​ഷാ​ണ് യ​തീ​ഷ്ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യ​ത്. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് മ​ക​നു​മാ​യി ചോ​റൂ​ണി​ന് പോ​കു​മ്ബോ​ള്‍ നി​ല​യ്ക്ക​ലി​ല്‍​വ​ച്ച്‌ ത​ന്നെ​യും കു​ടും​ബ​ത്തെ​യും യ​തീ​ഷ് ച​ന്ദ്ര അ​പ​മാ​നി​ച്ചെ​ന്നും മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി.

ശബരിമല കയറാന്‍ ശ്രമിച്ച യുവതികളെ തിരിച്ചിറക്കി

പത്തനംതിട്ട: ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവതികളെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഉച്ചയോടെയാണ് ഇവരെ പന്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പാതയില്‍ കണ്ടെത്തിയത്. കാഴ്ചയില്‍ ഇരുവര്‍ക്കും 50 വയസിന് താഴെ മാത്രമാണ് പ്രായം. ആന്ധ്രപ്രദേശ് സ്വദേശിനികളാണെന്നും സംശയിക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. പോലീസിന്‍റെ സമ്മതത്തോടെയാണ് ഇരുവരും ശബരിമലയിലേക്ക് പോയതെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ പോലീസിന്‍റെ അടുത്തെത്തി Read More …

ശശികലയെ അറസ്റ്റുചെയ്ത വനിതാ പൊലീസുകാര്‍ക്ക് ഡിജിപിയുടെ ക്യാഷ് അവാര്‍ഡ്

ശബരിമല യുവതീപ്രവേശന ഉത്തരവിനെതിരെ രംഗത്തെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ സമ്മാനം. പത്ത് പൊലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്. ഇവര്‍ സ്തുത്യര്‍ഹമായ സേവനമാണ് ശബരിമലയില്‍ കാഴ്ചവച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. സിഐമാരായ കെഎ എലിസബത്ത്, രാധാമണി, Read More …

ശബരിമലയില്‍ നിരോധനാജ്ഞ നാലുദിവസത്തേക്ക് നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ തുടരും. നാലുദിവസത്തേക്കാണ് 144 ദീര്‍ഘിപ്പിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 4അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ നീട്ടി പത്തനംതിട്ട ജില്ല മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും, ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും, പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് 144 നീട്ടിയത്.

രഹ്‌നാ ഫാത്തിമയെ കസ്‌റ്റഡിയില്‍ വേണം, പൊലീസിന്റെ അപേക്ഷ കോടതി തള്ളി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു.രഹനയുടെ ജാമ്യാപേക്ഷ നാളെ Read More …

അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസ്;കെ.സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം ദര്‍ശനം നടത്തിയ അന്‍പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ റാന്നി ജുഡീഷല് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. വാറണ്ടില്ലാതെ കെ.സുരേന്ദ്രനെ അധിക തടങ്കലില്‍ വെയ്ക്കുകയായിരുന്നു എന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ Read More …

ശബരിമല സമരം: ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറാകില്ലെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്ത്. ഒത്തു തീര്‍പ്പിന് ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ തയ്യാറാകില്ല. സമരം തീര്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വയല്‍ക്കിളി സമരത്തിന് മറുപടി പറയാന്‍ താന്‍ സംസ്ഥാന ഘടകത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന Read More …

ശബരിമല സമരം ബി.ജെ.പി അട്ടിമറിച്ചു, ആര്‍.എസ്.എസ് നേതൃത്വത്തിന് അതൃപ്‌തി

ശബരിമലയിലെ വിഷയത്തിലെ സമരത്തില്‍ നിന്ന് ബി.ജെ.പി പിന്‍വാങ്ങിയതില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് അതൃപ്‌തിയെന്ന് സൂചന. ശബരിമല സമരത്തിന് ആര്‍.എസ്.എസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബി.ജെ.പി നേതാക്കള്‍ അട്ടിമറിക്കുകയാണ് ചെയ്‌തത്. ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ബി.ജെ.പി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍.എസ്.എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും Read More …