വിശ്വാസികളെ ദ്രോഹിച്ച സി.പി.എമ്മുമായുള്ള ബന്ധം പാപം, പിന്തുണ പിന്‍വലിച്ച്‌ പി.സി ജോര്‍ജിന്റെ ജനപക്ഷം

എരുമേലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച്‌ പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. എരുമേലിയില്‍ മാദ്ധ്യമപ്രവര്‍ത്തകരുമായി Read More …

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടരുടെ എണ്ണത്തില്‍ വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടരുടെ എണ്ണം കൂടുന്നു. ഇന്ന് അഞ്ചുമണി വരെ സന്നിധാനത്ത് എത്തിയത് 42425 തീര്‍ത്ഥാടകരാണ്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ശബരിമലയില്‍ അപ്പത്തിന്റെ ഉത്പാദനം നിര്‍ത്തി വെച്ചു. അരവണ ഉത്പാദനം അഞ്ചില്‍ ഒന്നായി കുറയ്ക്കുകയും ചെയ്തു. ദിവസവും 48000ടിന്‍ അരവണ ഉണ്ടാക്കിയിരുന്നിടത്ത് ഇപ്പോള്‍ Read More …

സു​രേ​ന്ദ്ര​നെ ജ​യി​ല്‍ മാ​റ്റാ​ന്‍ അ​നു​മ​തി; തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റും

പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യി​ല്‍ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​നെ മാ​റ്റു​ന്ന​ത്. ആ​രോ​ഗ്യ​സ്ഥി​തി പ​രി​ഗ​ണി​ച്ചാ​ണി​ത്.

തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുന്നു: പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഒരു ഉറുമ്ബിനെ പോലും നോവിക്കാത്ത തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള. ദൈവ വിശ്വാസിയായ താന്‍ എല്ലാം ദൈവത്തിലാണ് അര്‍പ്പിക്കുന്നതെന്നും അക്രമത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും തങ്ങളുടെ ആയുധം ശരണം വിളിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് പൗരന്മാര്‍ക്ക് നീതി നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നത്. Read More …

ശബരിമല: നാമജപത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘപരിവാര്‍, നിരോധനാജ്ഞ നീട്ടിയേക്കും

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. എന്നാല്‍ സന്നിധാനത്ത് നാമജപക്കാര്‍ തമ്ബടിച്ചിട്ടുള്ളതിനാല്‍ നിരോധനാജ്ഞ നീട്ടാനായിരിക്കും പൊലീസ് വീണ്ടും ആവശ്യപ്പെടുക. നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരുസംഘം തീര്‍ത്ഥാടകര്‍ അതീവസുരക്ഷാ Read More …

സുരേന്ദ്രന് ജാമ്യമില്ല; ഹര്‍ജി തള്ളി

പത്തനംതിട്ട: ശബരിമലയില്‍ 52കാരിയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തിയത്. സുരേന്ദ്രന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സുപ്രീംകോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും Read More …

പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പോകുമെന്ന് രാഹുല്‍

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. റാന്നി കോടതി ഉത്തരവ് അനുസരിച്ച്‌ പമ്ബയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് Read More …

യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജെടുക്കാന്‍ അനുവദിക്കില്ല: എ.എന്‍. രാധാകൃഷ്ണന്‍

പത്തനംതിട്ട: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിക്കാന്‍ ശ്രമിച്ച എസ്പി യതീഷ് ചന്ദ്രക്കെതിരേ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. യതീഷ് ചന്ദ്രയെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.