ശ​ബ​രി​മ​ല: പ്ര​തി​ഷേ​ധ​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കും; നേ​താ​ക്ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ന്ന​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച്‌ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു പോ​ലീ​സ് നേ​തൃ​ത്വം നി​ര്‍​ദേ​ശം ന​ല്‍​കി. പ്ര​തി​ഷേ​ധ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്ന​ത്. വേ​ണ്ടി​വ​ന്നാ​ല്‍ ഇ​വ​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ സ​ന്നി​ധാ​ന​വും പ​രി​സ​ര​വു​മെ​ല്ലാം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ​ങ്കി​ലും കൂ​ടു​ത​ല്‍ നേ​താ​ക്ക​ളെ​ത്തി​യാ​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ​ന്ന Read More …

യു ഡി എഫ് നഗരസഭ നിര്‍മിച്ച ഇടത്താവളം ഉദ്ഘാടനം ചെയ്തത് കെ പി ശശികല

കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഉടന്‍ കെ പി ശശികല ഉദ്ഘാടനം ചെയ്തത് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ഇടത്താവളം. നഗരസഭയുടെ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ഇടത്താവളത്തിന് നഗരസഭ വഴി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കിയിട്ടുള്ളതാണ്. ശനിയാഴ്ച വൈകിട്ട് തിരുവല്ല സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് മുമ്ബാകെ പോലീസ് ഹാജരാക്കിയ ശശികലയ്ക്ക് ജാമ്യം നല്‍കിയിരുന്നു. Read More …

തീര്‍ത്ഥാടകര്‍ക്ക് പകലും നിയന്ത്രണം; തിരക്ക് കുറയ്ക്കാനെന്ന് പോലീസ്

പത്തനംതിട്ട: ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. തിരക്കുമൂലമാണ് നിയന്ത്രണമെന്ന് പോലീസ് അറിയിച്ചു. നിലയ്ക്കലില്‍ നിന്ന് പമ്ബയിലേയ്ക്കുള്ള വാഹനം ഇനി ഒരു മണിക്ക് മാത്രമേ ഉണ്ടാകൂ. കര്‍ശന പരിശോധനകളാണ് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍പ്പസമയം മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ സബരിമലയില്‍ എത്തി. കെഎസ്‌ആര്‍ടിസി ബസ് സര്‍വ്വീസും സമയക്രമത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ട്. Read More …

സന്നിധാനം പോര്‍ക്കളമാക്കിയ നേതാക്കളുടെ അറസ്റ്റ് തുടരും; പട്ടിക തയ്യാറാക്കി പൊലീസ്

ശബരിമലയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനം. തുലാമാസ പൂജയ്ക്കിടയിലും ചിത്തിര ആട്ടപൂജയ്ക്കിടയിലും സന്നിധാനത്ത് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാക്കളെയാകും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുക. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രനും വിഎച്ച്‌ പി നേതാവ് കെപി ശശികലയുള്‍പ്പെടെയുള്ള ആളുകളെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയത് Read More …

ശബരിമല ദര്‍ശനത്തിനായി മേരി സ്വീറ്റി വീണ്ടുമെത്തി; പ്രതിഷേധക്കാര്‍ തടഞ്ഞു

ചെങ്ങന്നൂര്‍: ശബരിമല ദര്‍ശനത്തിന് പോകാനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മല കയറാനായി തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരേക്ക് ട്രെയിനില്‍ മേരി സ്വീറ്റിയെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും ഇവിടെത്തി. മേരി സ്വീറ്റിയുമായി പൊലീസ് അനുരജ്ഞന ചര്‍ച്ച നടത്തുകയാണ്. അതേസമയം പ്രതിഷേധക്കാര്‍ മേരി സ്വീറ്റിയെ ഒന്നാം നമ്ബര്‍ പ്ലാറ്റ്‍ഫോമില്‍ തടഞ്ഞുവെക്കുകയും Read More …

സന്നിധാനത്തേക്ക് പോകാനെത്തിയ കെ. സുരേന്ദ്രന്‍ കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. അതേസമയം പൊലീസിന്റെ എല്ലാ നിയന്ത്രണ നിര്‍ദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദര്‍ശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മടങ്ങിപ്പോകണമെന്ന് പല തവണ Read More …

പൊലീസ് തിരികെ കൊണ്ടുവിടണമെന്ന് രാവിലെ; വാഹനത്തില്‍ പോകുന്നത് ആചാരലംഘനമെന്ന് വൈകീട്ട്; പറഞ്ഞത് വിഴുങ്ങി കെപി ശശികല

റാന്നി: ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്ത തന്നെ പൊലീസ് തിരികെ ശബരിമലയില്‍ എത്തിക്കണമെന്ന വാദം വിഴുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ശബരിമലയിലേക്ക് വാഹനത്തില്‍ പോകുന്നത് ആചാരലംഘനമാണെന്നും അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കുകയാണെന്നും ജാമ്യം ലഭിച്ചതിന് ശേഷം ശശികല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ രാത്രി മരക്കൂട്ടത്ത് നിന്നും അറസ്റ്റ് ചെയത് കെപി ശശികലയ്ക്ക് തിരുവല്ല സബ് Read More …

സ്ഥിതി മനസിലാക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ശബരിമലയിലേക്ക്

സ്ഥതി മനസിലാക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ നാളെ ശബരിമലയില്‍ എത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് നാളെ ശബരിമലയിലേക്ക് പോകുന്നത്. അതേസമയം ശബരിമല പ്രശ്‌നത്തില്‍ തുടര്‍പ്രചാരണ-പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന്റെ തീരുമാനം. വിധി നടപ്പാക്കാന്‍ സാവകാശം തേടാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം വൈകിയുദിച്ച വിവേകമായി യോഗം വിലയിരുത്തി. Read More …