ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി

റാന്നി : ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി. ഇന്ന് 4.30നുള്ള ട്രെയിനിന് പോകുവാനാണ് തീരുമാനിച്ചിരുന്നത്. സംരക്ഷണം നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കെ.പി.ശശികലയ്‌ക്ക് ജാമ്യം, ആരോഗ്യം അനുവദിക്കുമെങ്കില്‍ സന്നിധാനത്തേക്ക് പോകുമെന്ന് പ്രതികരണം

തിരുവല്ല: നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചതിന് പൊലീസ് കസ്‌റ്റഡിയിലെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്ക് ജാമ്യം അനുവദിച്ചു. തിരുവല്ല ആര്‍.ഡി.ഒയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. തന്നെ അറസ്‌റ്റ് ചെയ്‌തയിടത്ത് തിരികെ എത്തിക്കണമെന്ന ശശികലയുടെ ആവശ്യം കണക്കിലെടുത്ത് പൊലീസ് ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇന്ന് തന്നെ സന്നിധാനത്തേക്ക് പോകുമെന്ന് ശശികലയും വ്യക്തമാക്കി. Read More …

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മരിച്ചത്. മല കയറുന്നതിനിടെ അപ്പാച്ചിമേടില്‍ വച്ചായിരുന്നു മരണം. ഹൃദയാഘാതമാണ് കാരണം.

പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് തിരുവല്ല കോടതിയില്‍ അല്‍പ്പ സമയത്തിനകം ഹാജരാക്കും. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കി. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി Read More …

ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു; അയ്യപ്പനെ കണ്ട ശേഷമേ മടങ്ങു

റാന്നി: അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു.ശബരിമലയിലെത്തി അയ്യപ്പനെ കണ്ട ശേഷം മാത്രമേ മടങ്ങു എന്ന നിലപാടിലാണ് അവര്‍. അതിന് അവസരമൊരുക്കണമെന്ന് ശശികല പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉപവാസം തുടരുമെന്നാണ് ശശികല പറയുന്നത്. ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ശശികലയുടെ Read More …

സ്റ്റേഷന്‍ ജാമ്യം അംഗീകരിക്കില്ല; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല

പത്തനംതിട്ട: സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് പൊലീസിന്റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്ന ആവശ്യത്തിലുറച്ച്‌ നില്‍ക്കുന്നതായും ശശികല പൊലീസിനെ അറിയിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ശശികല ഉള്ളത്. സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സ്റ്റേഷനകത്ത് ശശികല Read More …

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു. ഇതിനിടെ ശബരിമലയിലെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള Read More …

പൊലീസിനെ വെല്ലുവിളിച്ചുള്ള ശശികലയുടെ മലകയറ്റത്തിന്‌ പിന്നില്‍ ഗൂഢലക്ഷ്യം

നിലയ്‌ക്കല്‍: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്നലെ ഉച്ചയോടെ പമ്ബയില്‍ എത്തിയിരുന്നുവെങ്കിലും രാത്രിയോടെമാത്രം മലകയറാന്‍ ശ്രമിച്ചതിന്‌ പിന്നില്‍ ഗൂഢലക്ഷ്യം. ശശികല ശബരിമലയില്‍ കയറാന്‍ എത്തിയത് രാത്രി 1.15 മണിയോടെയാണ്. തുടര്‍ന്നാണ് പൊലീസ് ഇവരെ തടഞ്ഞത്.പൊലിസ്‌ നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന്‌ പരസ്യമായി വെ‌ല്ലുവിളിച്ചാണ്‌ അവര്‍ മലകയറാന്‍ ഒരുങ്ങിയത്‌. ചിത്തര ആട്ട മഹോല്‍സവ ദിവസം സന്നിധാനത്തുണ്ടായ അക്രമങ്ങള്‍ Read More …