‘ശബരിമലയില്‍ സ്ത്രീപ്രവേശനം പ്രശ്‌നമല്ലെന്ന് പറഞ്ഞിട്ടില്ല; വാക്കുകള്‍ വളച്ചൊടിച്ചു’ : നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശ്രീധരന്‍ പിള്ള

ശബരിമല :  സ്‌ത്രീ പ്രവേശനമല്ല കമ്മ്യൂണിസ്‌റ്റുകാരാണ് ശബരിമലയിലെ പ്രശ്‌നം എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ പ്രസ്‌താവനയില്‍ വീണ്ടും അദ്ദേഹത്തിന്റെ തിരുത്ത്. ശബരിമല സ്‌ത്രീപ്രവേശനത്തിനെതിരല്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ശ്രീധരന്‍ പിള്ള ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ‘ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നം.സ്‌ത്രീ പ്രവേശനമല്ല. ശബരിമല തകര്‍ക്കാനായി കമ്മ്യൂണിസ്റ്റുകള്‍ നടത്തിവരുന്ന ശ്രമത്തെപ്പറ്റി തുടക്കം മുതലെ ഞാന്‍ പറയുന്നത് Read More …

നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കും ; ബെന്നി ബെഹനാന്‍

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് രാജാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും സിപിഐഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിച്ച്‌ ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ പ്രതിഷേധക്കാരുടെ നാമജപം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ നാമജപവുമായി എത്തിയത് ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. മണിയാറിലെ കെഎപി ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ Read More …

‘തള്ളാന്‍ ഞാന്‍ മിടുക്കനല്ലേ’ : കുഴിയില്‍ വീണ വാഹനം തള്ളിക്കയറ്റി മന്ത്രി കണ്ണന്താനം

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനിടെ നിലയ്‌ക്കലില്‍ ഭക്തര്‍ക്ക് ഉപയോഗിക്കാനായി നിര്‍മിച്ച ശുചിമുറികള്‍ വൃത്തിയാക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരസ്യമായി ശാസിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മന്ത്രി മടങ്ങിയത് എന്നാല്‍ ശബരിമലയിലേക്കുള്ള യാത്രയ്‌ക്കിടെ ചെളിയില്‍ പുതഞ്ഞ തന്റെ വാഹനം തള്ളിക്കയറ്റുന്ന മന്ത്രിയുടെ ചിത്രമാണ് ഇപ്പോള്‍ Read More …

ശബരിമല: പോലീസ് നടപടി അസാധാരണമെന്ന് ശശികല

പമ്ബ: ശബരിമലയിലെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള പോലീസ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നതെന്ന് ശശികല പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങ‍ള്‍ പോലും ശബരിമലയില്‍ ഇല്ല. ഇത്തരം അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് നടപടി ഇത്ര കടുപ്പിക്കുന്നത്- ശശികല കുറ്റപ്പെടുത്തി. ഭക്തരെ ശബരിമലയില്‍ നിന്നും പേടിപ്പിച്ച്‌ അകറ്റാനാണ് Read More …

ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവര്‍ത്തകരെ അയയ്ക്കണം; ബിജെപി സര്‍ക്കുലര്‍ പുറത്ത്

ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അയയ്ക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലാണ് സര്‍ക്കുലര്‍. ബിജെപി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17-നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. Read More …

ശബരിമലയില്‍ പോലീസിന്‍റെ വ്യോമ നിരീക്ഷണം

ശബരിമല: സന്നിധാനത്തും പരിസരത്തും പ്രതിഷേധക്കാര്‍ തന്പടിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസിന്‍റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെയാണ് പോലീസ് സംഘം ഹെലികോപ്റ്ററില്‍ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ രണ്ടു തവണ പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നു. ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യോമനിരീക്ഷണം നടത്തുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പ് രണ്ടു തവണ Read More …

സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ല! പാര്‍ട്ടിക്കാര്‍ക്ക് മാത്രം തൊഴുതാ മതിയോ? മറ്റുള്ളവര്‍ക്കും തൊഴേണ്ടേ? എസ്പി യതീഷ് ചന്ദ്ര

പമ്ബ: സന്നിധാനം രാഷ്ട്രീയ വേദിയാക്കാന്‍ അനുവധിക്കില്ലെന്ന് എസ്പി യതീഷ് ചന്ദ്ര. ശബരിമലയില്‍ പാര്‍ട്ടികാര്‍ക്ക് മാത്രം തൊഴുതാല്‍ മതിയോ എന്നും സാധാരണക്കാരായ ഭക്തന്മാര്‍ക്കും തൊഴേണ്ടേ എന്നും എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. നേതാക്കള്‍ അടക്കം ആരും തൊഴുത് മടങ്ങുന്നതില്‍ യാതൊരു പ്രശ്നവുമില്ല. എന്നാല്‍ കുട്ടികളെ കാണിച്ച്‌ സന്നിധാനത്ത് തമ്ബടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ Read More …