സൗദി വിമാനം അടിയന്തിരമായി നിലത്തിറക്കി

ദമ്മാം:  സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ജിദ്ദ ദമ്മാംചെന്നൈ സൗദി എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലാന്‍ഡിംഗ് ഗീയറിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്.   ലാന്‍ഡിംഗിനിടെ ടയര്‍ പൊട്ടാതെ രക്ഷപ്പെട്ടതിനാല്‍ വന്‍അപകടം ഒഴിവായി. 127 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതര്‍ അറിയിച്ചു.

ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും

സൗദി: സൗദി അറേബ്യയിലെ പൊതുമാപ്പിനെ തുടര്‍ന്ന് കുട്ടികളുടെ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കും. പൊതുമാപ്പിന് കുട്ടികളുമായി ധാരാളം പേര്‍ എത്തുന്നതിനെ തുര്‍ന്നാണ് കുട്ടികള്‍ക്ക് ഒപ്പം ഉള്ളത് രക്ഷകര്‍ത്താക്കള്‍ തന്നെയാണെന്ന് ഉറപ്പ് വരുത്താന്‍ ആണ് ഡിഎന്‍എ പരിശോധന കര്‍ശനമാക്കുന്നത്. പൊതുമാപ്പിനു ശേഷം പിടിയിലാകുന്ന നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സുലൈമാന്‍ അല്‍ യഹ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ Read More …

സൗദി പൊതുമാപ്പ്: പ്രയോജനപ്പെടുത്തിയത് ആയിരങ്ങള്‍

ജിദ്ദ: സൗദി പ്രഖ്യാപിച്ച പൊതുമാപ്പ് 16 ദിവസം പിന്നിട്ടതോടെ മലയാളികള്‍ ഉള്‍പ്പെടെ 13,000ത്തിലേറെ നിയമലംഘകര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇതില്‍ പകുതിയോളം നിയമനടപടി പൂര്‍ത്തിയാക്കി സ്വദേശങ്ങളിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഔട്ട്പാസിനുള്ള കാത്തിരിപ്പിലാണ്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഓരോ ദിവസവും വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേരാണ് ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) കേന്ദ്രങ്ങളിലെത്തുന്നത്. അറബ് രാജ്യങ്ങളില്‍നിന്നുള്ള നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ജവാസാത്ത് കേന്ദ്രങ്ങളിലെത്തുന്നുണ്ട്. Read More …

പ്രവാസിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു; സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച്‌ യുവതി

ചണ്ഡിഗഢ് : വിദേശത്ത് പോകുന്ന ഒരാളും ഇനിയൊരിക്കലും ഭാര്യയെ വഞ്ചിക്കാന്‍ പാടില്ലെന്ന് ആവസ്യവുമായി യുവതി. പ്രവാസി ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിയോട് സഹായം അഭര്‍ത്ഥിച്ച് പഞ്ചാബ് സ്വദേശിനിയായ യുവതിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. കപുര്‍ത്തല സ്വദേശിനി ചന്ദ് ദീപ് കൗര്‍ ആണ് മന്ത്രി സുഷമാ സ്വരാജിനെ സമീപിച്ചിരിക്കുന്നത്.   വിവാഹത്തിന് ശേഷമാണ് ചന്ദ് ദീപിനെ ഉപേക്ഷിച്ച് ഭര്‍ത്താവ് Read More …

സൗദി പ്രവാസികള്‍ക്ക് തിരിച്ചടി : വീട്ടുവാടക ഉയരും

സൗദി :മൂല്യവര്‍ധിത നികുതി വര്‍ധനവ് പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനമാണ് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.     അഞ്ചു ശതമാനം നികുതി വരുന്നതോടെ വീട്ടുവാടക വന്‍തോതില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇനിയൊരു പൊതുമാപ്പ് ഉണ്ടാകില്ല: സൗദി

റിയാദ്: സൗദി അറേബ്യയില്‍ ഇനിയൊരു പൊതുമാപ്പ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ. പൊതുമാപ്പ് അനുവദിച്ചതിലൂടെ ആറ് ദിവസത്തിനിടെ ഏഴായിരം നിയമലംഘകര്‍ രാജ്യംവിട്ടതായും അദ്ദേഹം വ്യക്തമാക്കി, രാജ്യം വിട്ട വിദേശികളില്‍ ഏറ്റവും കൂടുതല്‍ പാകിസ്ഥാന്‍ പൗരന്മാരാണ് . രണ്ടാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടനം, ബിസിനസ്, സന്ദര്‍ശനം തുടങ്ങിയ Read More …

സൗദിയില്‍ നിയന്ത്രണം വിട്ട വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

സൗദി അറേബ്യ: സൗദിയില്‍ നിയന്ത്രണം വിട്ട വാഹനം ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. സൗദിയിലെ അല്‍ ഹസയിലാണ് സംഭവം. നിലമ്പൂര്‍ പൂവത്തൂര്‍മുട്ടില്‍ കുഞ്ഞുമോന്‍ വര്‍ഗീസ് (48)ആണ് മരിച്ചത് . അല്‍ഹസ ഹുഫൂഫില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്ന കുഞ്ഞുമോന്‍ കടയിലേക്കുള്ള സാധനങ്ങളുമായി സനയ്യയില്‍ നിന്നു വരുമ്പോഴാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ഒട്ടകം വണ്ടിക്ക് മുന്നില്‍ ചാടുകയായിരുന്നു. സംഭവ സമയത്ത് Read More …

ദുബായില്‍ കെട്ടിടത്തില്‍ തീപിടിത്തം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച രാവിലെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും സുരക്ഷാജീവനക്കാരും സംഭവ സ്ഥലത്തെത്തി തീയണച്ചു.