ദു​ബാ​യ് ബ​സ് അ​പ​ക​ടം: മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു

ഷാ​ര്‍​ജ: ദു​ബാ​യി​ല്‍ ബ​സ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ര​ണ്ടു മ​ല​യാ​ളി​ക​ളെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​മ്മ​ര്‍ ചോ​നോ​ക​ട​വ​ത്ത്, മ​ക​ന്‍ ന​ബീ​ല്‍ ഉ​മ്മ​ര്‍ എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ന്‍ സെ​യ്ദ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആ​റ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 17 പേ​രാ​ണ് മ​രി​ച്ച​ത്.  മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. Read More …

ഗള്‍ഫ് രാജ്യങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ദുബായ്: വ്രതശുദ്ധിയുടെയും സഹനത്തിന്റെയും ക്ഷമയുടെയും ചൈതന്യത്തില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. യു.എ.ഇ.യില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു. സാധാരണ വെള്ളിയാഴ്ചകളില്‍ ഇമാമുമാര്‍ ഖുതുബ നിര്‍വഹിച്ചതിന് ശേഷമാണ് നമസ്കാരം നടത്തുക. എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ നമസ്കാരം കഴിഞ്ഞാണ് ഇമാമുമാര്‍ ഖുതുബയ്ക്കായി പ്രസംഗ പീഠത്തിലേക്ക് കയറുക. പുതുവസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങള്‍ പൂശിയും വിശ്വാസികള്‍ ‘ഈദ് Read More …

യുഎഇയിലെ ആദ്യ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് യൂസഫലിക്ക്

മനാമ: യുഎഇയിലെ ആദ്യ ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക്. വന്‍കിട നിക്ഷേപകര്‍ക്കും പ്രതിഭകള്‍ക്കും സ്ഥിരതാമസത്തിനായി യുഎഇ ആവിഷ്‌കരിച്ചതാണ് ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ്. അബുദാബിയില്‍ നടന്ന ചടങ്ങില്‍ താമസ, വിദേശകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് സലെം അല്‍ ഷംസി കാര്‍ഡ് കൈമാറി. മൊത്തം നിക്ഷേപം Read More …

ഒമാനില്‍ വീടിന് തീപിടിച്ച്‌ സ്ത്രീയും രണ്ട് കുട്ടികളും മരിച്ച സംഭവം; 3 പേരെ അറസ്റ്റ് ചെയ്തതായി പേലീസ്

മസ്‌കത്ത്: ഒമാനില്‍ വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് സ കുട്ടികളും മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പോലീസാണ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. ബഹ് ല വിലായത്തില്‍ വീടിന് തീപിടിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. സംഭവസ്ഥലത്തെത്തി ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. Read More …

അ​വ​കാ​ശ​ങ്ങ​ള്‍ നിഷേധിക്കപ്പെട്ടാല്‍ മേ​ഖ​ല​യി​ല്‍ സു​ര​ക്ഷ​യും സ​മാ​ധാ​ന​വുമുണ്ടാകില്ല : പലസ്​​തീ​ന്‍ പ്ര​സി​ഡ​ന്‍​റ്​

മ​ക്ക: ആഗോള തലത്തില്‍ അ​ന്താ​രാ​ഷ്​​ട്ര ക​രാ​റു​ക​ളു​ടെ​യും അ​റ​ബ്​ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ഫ​ല​സ്​​തീ​ന്​ അ​തി​ന്‍റ അ​വ​കാ​ശ​ങ്ങ​ള്‍ നിഷേധിക്കപ്പെട്ടാല്‍ മേ​ഖ​ല​യി​ല്‍ സു​ര​ക്ഷ​യും സ​മാ​ധാ​ന​വു​മു​ണ്ടാ​കി​ല്ലെ​ന്ന്​ ഫ​ല​സ്​​തീ​ന്‍ പ്ര​സി​ഡ​ന്‍​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​. മ​ക്ക ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ അ​ദ്ദേ​ഹം പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. യു എസ് എം​ബ​സി ജ​റു​സ​ല​മി​ലേ​ക്ക്​ ​ മാ​റ്റാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും നി​യ​മ Read More …

കുവൈറ്റിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു

കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു. നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കുവൈറ്റിലേക്ക് വരുന്നതിനു മുന്നോടിയായി നാട്ടില്‍ നടത്തുന്ന ആരോഗ്യ ക്ഷമത പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. 2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അടക്കം എത്തിയ നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. 2017 Read More …

കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്; ആശങ്കയോടെ പ്രവാസികള്‍

ദുബായ്: കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, പ്രവാസികളെ ദുരിതത്തിലാക്കി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് തുടരുന്നു. സാധാരണയെ അപേക്ഷിച്ച് ഇക്കുറി നിരക്കില്‍ മൂന്ന് ഇരട്ടിയോളം വര്‍ദ്ധനവുണ്ടാകാനാണ് സാധ്യതയെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. എന്നാല്‍ വരുന്ന പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില Read More …

‘ഒമാനില്‍ ഇനി അതിവേഗ കോടതികള്‍; രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹാരിക്കാനാണ് അധികൃതരുടെ പുതിയ തീരുമാനം

മസ്‌കത്ത്: തൊഴില്‍ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് ഒമാന്‍ സര്‍ക്കാര്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഒമാന്‍ മാനവവിഭവ ശേഷി, നിയമകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇരു മന്ത്രാലയങ്ങളും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പുവെച്ചു.ഈ തീരുമാനം രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്. രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ വികസിപ്പിക്കുന്നതിനും Read More …