തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസ് ഒത്തുതീര്‍പ്പായില്ല
മനാമ : ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ യുഎഇയിലെ ചെക്ക് കേസ് ഒത്തുതീര്‍ക്കാന്‍ അജ്മാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യ ഘട്ട ശ്രമം വിജയം കണ്ടില്ല. പരാതിക്കാരനായ നാസില്‍ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്ന് തുഷാറും തുഷാര്‍ വാഗ്ദാനം ചെയ്ത തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടുകയായിരുന്നു. തിങ്കളാഴ്ച അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി. Read More …
