കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതി ; ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി

തിരുവനന്തപുരം : ബാങ്കേഴ്‌സ് സമിതിക്കെതിരെ ധനമന്ത്രി തോമസ് ഐസക്. കോര്‍പറേറ്റുകളുടെ അഞ്ച് കോടി രൂപ എഴുതി തള്ളിയവരാണ് സമിതെയന്ന് മന്ത്രി ആരോപിച്ചു. ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൃഷി ഭൂമിയായി വയല്‍ മാത്രമേ അംഗീകരിക്കൂ എന്ന നിലപാടും ശരിയല്ലെന്നും തോമസ് ഐസക് പറഞ്ഞു.

കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല; ആയാല്‍ എന്തുചെയ്യും: ജെ മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്. അയാള്‍ ചെയ്ത തെറ്റിന് അയാള്‍ തന്നെ അനുഭവിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ മക്കള്‍ ഇങ്ങനെയാവാന്‍ പാടില്ല. ഇങ്ങനെയായാല്‍ എന്തുചെയ്യാനാണെന്നും മേഴ്‌സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബാംഗങ്ങള്‍ ചെയ്ത Read More …

കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി ജോസ് കെ മാണി വിഭാഗം.പി ജെ ജോസഫിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമലയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് Read More …

കൊച്ചി മെട്രോ: തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് 356 കോടി രൂപയുടെ പദ്ധതി; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം> എറണാകുളം എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ / ബസ്സ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 356 കോടി രൂപയാണ് ഇതിനു ചെലവ്. തസ്തികകള്‍ മത്സ്യഫെഡിന്റെ ആലപ്പുഴ ആറാട്ടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഫിഷ്മില്‍ ആന്റ് ഓയില്‍ പ്ലാന്റിനു വേണ്ടി Read More …

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണം; ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും, അതിനാല്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാവകാശം നല്‍കുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സാവകാശം നല്‍കാമെന്ന കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ കേന്ദ്ര Read More …

‘എല്‍.ഡി.എഫിന്റേത് രാഷ്ട്രീയ പരാജയം; വിശ്വാസികള്‍ ഞങ്ങളെ വിശ്വസിച്ചില്ല’ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയത്തില്‍ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാണ് പരാജയത്തിനു കാരണമെന്നും കാനം പറഞ്ഞു. ഭരണഘടനാ ബധ്യത നടപ്പാക്കുമ്ബോള്‍ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുന്‍കൂട്ടികാണാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞില്ല. പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ വൈകാരിക തരത്തില്‍ കൊണ്ടുപോയി. അതില്‍ അവര്‍ Read More …

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരം: ഡീന്‍ കുര്യാക്കോസ്

 കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ രാഷ്ട്രീയത്തിന് കേരളം സംഭാവന ചെയ്ത എ.കെ.ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും മഹത്വം തിരിച്ചറിയാത്തവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. Read More …

ബഹിഷ്‌കരിക്കാന്‍ ആഹ്വാനം: വിവാദ ഫോണ്‍ സംഭാഷണത്തില്‍ ഖേദപ്രകടനവുമായി പി.സി ജോര്‍ജ്‌

തിരുവനന്തപുരം: വിവാദഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ മാസമാണ് പി.സി ജോര്‍ജിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദമായ ഫോണ്‍ സംഭാഷണം പ്രചരിച്ചത്.ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം ഖേദപ്രകടനം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പി.സി. ജോര്‍ജ് പോസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ Read More …