ലഹരി മരുന്ന് വില്‍പ്പന; ഓണ്‍ലൈന്‍ സേവനങ്ങളിലും നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ലഹരി മരുന്ന് വില്‍പ്പന തടയുന്നതിനായി നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സേവനങ്ങളും രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നമ്ബറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും ലഹരി മരുന്ന് പരിശോധന നടത്തുമെന്നും Read More …

ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം, ഇ​ടു​ക്കി എ​സ്പി അ​ഴി​മ​തി​ക്കാ​ര​ന്‍: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണു ചെ​ന്നി​ത്ത​ല ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വ​ന്നാ​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​കി​ല്ലേ എ​ന്നു മു​ഖ്യ​മ​ന്ത്രി ചോ​ദ്യ​മു​ന്ന​യി​ച്ച​പ്പോ​ള്‍, ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും ഒ​രു​പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ കേ​സ് തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ന്‍ പോ​ലീ​സി​നു ക​ഴി​യു​മെ​ന്നും ചെ​ന്നി​ത്ത​ല മ​റു​പ​ടി Read More …

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം: കോടതിയുത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹരമാകുന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. എംപാനല്‍ഡ് ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നൂറ് കണക്കിന് സര്‍വീസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുടങ്ങിയിരുന്നത്. ഇന്നും വിവിധ ഡിപ്പോകളില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. അതേ സമയം അവധിയിലുള്ള ജീവനക്കാരെ തിരികെ വിളിച്ച്‌ പ്രതിസന്ധി Read More …

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട് 28-06-19 ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂരില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഇന്നും, 29, 30 തിയതികളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത Read More …

ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും ഇനി വിധവാ പെന്‍ഷന്‍ ലഭിക്കില്ല

തിരുവനന്തപുരം: ഇനി മുതല്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും നിയമ പരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും വിധവാ പെന്‍ഷന്‍ ലഭ്യമാകില്ല. ഭര്‍ത്താവു മരിച്ചതോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്കു മാത്രമേ വിധവാ പെന്‍ഷന്‍ നല്‍കാന്‍ പാടുള്ളൂ എന്നാണു പുതിയ നിര്‍ദേശം. എന്നാല്‍ നിലവിലെ വ്യവസ്ഥ അനുസരിച്ച്‌ 7 വര്‍ഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു. Read More …

പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റം -പി.എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയുടേത് ക്രിമിനല്‍ കുറ്റമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ധാര്‍മികത ഏറ്റെടുത്ത് ശ്യാമള രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി, സര്‍ക്കാര്‍ തലങ്ങളില്‍ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തണം. വിലപ്പെട്ട മനുഷ്യ ജീവന്‍ മതിയായ കാരണമില്ലാതെ നഷ്ടമായി. സി.പി.എം എത്തപ്പെട്ട അപചയത്തിന്‍റെ ഏറ്റവും Read More …

പ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍നിര്‍മ്മിച്ചു നല്‍കി; റവന്യു മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തില്‍ തകര്‍ന്ന 2995 വീടുകള്‍ സര്‍ക്കാര്‍ പുനഃര്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത് 15,394 വീടുകളാണെന്നും മന്ത്രി അറിയിച്ചു. 1990 വീടുകള്‍ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. 9934 വീടുകള്‍ സ്വയം നിര്‍മ്മിച്ചു കൊള്ളാം എന്ന് ഉടമസ്ഥര്‍ അറിയിച്ചു. Read More …

റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും; മന്ത്രി പി തിലോത്തമന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ വിഹിതം വാങ്ങാത്തവര്‍ക്കെതിരെ പരിശോധിച്ച്‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുക. പിന്നീട് അര്‍ഹത ഉള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ 16 ലക്ഷം പരാതികളാണ് ഭക്ഷ്യവകുപ്പിനു മുന്‍പില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ Read More …