ദുരിതാശ്വാസത്തില്‍ പാളിച്ച ; 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം : ദുരിതാശ്വാസത്തില്‍ പാളിച്ചയെന്ന് വിഡി സതീശന്‍ എംഎല്‍എ. 100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10000 രൂപ ലഭിച്ചിട്ടില്ല. വിഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമയം ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. പ്രമേയം Read More …

പ്രളയാന്തര കേരളം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി. പ്രളയാനന്തര കേരളം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും വി.ഡി.സതീശനാണ് അനുമതി തേടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത്. നേരത്തെ നിപ്പ വിഷയത്തിലും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി Read More …

എ എ​ന്‍ രാധാകൃഷ്ണന്‍റെ നി​രാ​ഹാ​ര സമരം മൂന്നാം ദിവസത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ക്കു​ക, കെ. ​സു​രേ​ന്ദ്ര​നെ​തി​രെ​യു​ള്ള ക​ള്ള​ക്കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് സമരം. പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ന്നും ആ​വ​ര്‍​ത്തി​ച്ചു പറഞ്ഞു. 15 ദി​വ​സ​ത്തി​ന​കം Read More …

ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള സമരം കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ല: വി.എസ്

തിരുവനന്തപുരം: എന്‍.എസ്.എസ് പോലുള്ള ജാതിസംഘടനകളെ കൂടെ നിറുത്തിയുള്ള വര്‍ഗസമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവപദ്ധതിയല്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രമെന്നും ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവായ എന്‍.സി. ശേഖറിന്റെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങി വി.എസ് പറഞ്ഞു. ശബരിമല വിവാദത്തിന്റെ വെളിച്ചത്തില്‍ സാമുദായിക, സാമൂഹ്യ സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത Read More …

യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം ; സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരുമായി സംസാരിച്ച്‌ സമവായം ഉണ്ടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍(കോണ്‍ഗ്രസ്), പാറയ്ക്കല്‍ അബ്ദുള്ള(മുസ്ലീംലീഗ്), ഡോ.എന്‍.ജയരാജ്(കേരള Read More …

ശബരിമല: മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് സുരേഷ് ഗോപി

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുരേഷ് ഗോപി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ അവിടെയുള്ള വ്യാപാരികളുടെ അടക്കം ജീവിതം നശിപ്പിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുപ്രീം കോടതി വിലയിരുത്തല്‍ നടത്തണം. വിധിയുടെ പുനപരിശോധന നടത്തുമ്ബോള്‍ ഉണ്ടാകുന്ന തിരുത്തലുകള്‍ Read More …

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി.ജോര്‍ജ്

തിരുവനന്തപുരം: റബ്ബര്‍ കൃഷി പരിസ്ഥിതി തകര്‍ക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് നിമസഭയില്‍ ആവശ്യപ്പെട്ടു. അസം ഉള്‍പ്പടെയുള്ള മേഖലയിലും ആഫ്രിക്കയിലും റബ്ബര്‍ കൃഷി Read More …

ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത്. ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും എന്നതാണ് അവസ്ഥയെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. അതേസമയം, ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍, നിയമസഭയില്‍ ബന്ധു നിയമനവിവാദം സംബന്ധിച്ച്‌ ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. Read More …