സര്‍ക്കാര്‍ ഇടപെടരുത്

തിരുവനന്തപുരം: സിനിമ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. നിലവിലെ പ്രശ്‌നങ്ങള്‍ സിനിമ മേഖലയിലെ സംഘടനകള്‍ വരുത്തിവച്ചതാണ്. സംഘടനയുടെ തലപ്പത്തുള്ളവരുടെ സ്വാര്‍ഥ താത്പര്യങ്ങളാണ് സമരത്തിന് കാരണം. സിനിമ സംഘടനകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഘടകകക്ഷികളുടെ വകുപ്പുകളില്‍ ഇടപെടാന്‍ സി.പി.എം

തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പുകളില്‍ പരിശോധന നടത്താന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനം. എല്‍.ഡി.എഫ് എന്ന നിലയില്‍ പരിശോധന നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം 6 മാസത്തിലൊരിക്കല്‍ വിലയിരുത്താനും സംസ്ഥാന സമിതിയില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന Read More …

സര്‍ക്കുലര്‍ എക്‌സൈസ് പിന്‍വലിച്ചു

തിരുവനന്തപുരം: വിവാഹ വീടുകളില്‍ എത്തി മദ്യബോധവത്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസവും നിരവധി ചോദ്യങ്ങളും ഉന്നയിക്കപ്പെട്ടതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയാതെയാണ് ഇത്തരമൊരു സര്‍ക്കുലര്‍ അദ്ദേഹത്തിന്റെ പേരില്‍ വകുപ്പ് ആസ്ഥാനത്തു നിന്നും ഉദ്യോഗസ്ഥരിലേക്ക് എത്തിയത്.   എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് Read More …

പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തിയുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്‍പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ല. ഇക്കാര്യം ഉചിതമായ വേദിയില്‍ ഉന്നയിക്കുമെന്നും കാനം പ്രതികരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെയുള്ള എ.കെ. ബാലന്റെ വിമര്‍ശനങ്ങള്‍ ഗൗരവമായി കാണുന്നില്ല എന്നും കേസില്‍ Read More …

ആര്‍സിസി ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതിലാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ആവശ്യമില്ലാത്ത പ്രതിഷേധമാണിതെന്നും ഉത്തരവില്‍ വിട്ടുവീഴ്ചയില്ലെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.   ഇതിനാല്‍ രോഗികളെ ബാധിക്കാതെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഭരണപ്രതിസന്ധിയും Read More …

ബജറ്റ് അവതരണം കടുത്ത വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിമൂലം സംസ്ഥാനത്ത് വന്‍ സാമ്പത്തിക മുരടിപ്പാണ് അനുഭവെപ്പടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിെന്റ വരുമാന നഷ്ടം 700കോടി രൂപയാണ്. നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ നോക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം മാത്രം ചെലവിനത്തില്‍ 1000 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. നോട്ട് പ്രതിസന്ധി Read More …

സമരം നടത്തുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടണം

തിരുവനന്തപുരം: സമരം നടത്തുന്ന തീയറ്ററുകള്‍ അടച്ചുപൂട്ടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സമരത്തിന് കാരണം തീയറ്റര്‍ ഉടമകളുടെ ഹുങ്കാണെന്നും അദ്ദേഹം ആരോപിച്ചു. സമരം മലയാള സിനിമയുടെ തകര്‍ച്ച് ഇടയാക്കും. സിനിമാ വ്യവസായം രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. താന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായും അടൂര്‍ പറഞ്ഞു.

ശമ്പള,പെന്‍ഷന്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക്. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആര്‍ടിസി നേരിടുന്ന ശമ്പള,പെന്‍ഷന്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.