തീവ്രവാദം തടയാന്‍ പ്രത്യേക സേന വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു പ്രത്യേക സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. തീവ്രവാദം കേരളത്തില്‍ വേരുറപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മലപ്പുറം സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദ സ്വഭാവമുള്ള ചെറുതും വലുതുമായ കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

ചില അഭിഭാഷകര്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കമുണ്ടാക്കുന്നു: വി.എസ്

തിരുവനന്തപുരം: കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് നേരിടുന്ന സമയത്താണ് കേരളം അറുപതാം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. ചില അഭിഭാഷകരുടെ ദുഷ്പ്രവര്‍ത്തികള്‍ ജനാധിപത്യ വ്യവസ്ഥക്ക് കളങ്കം ഉണ്ടാക്കുന്നുവെന്ന് വി.എസ്. നിയമസഭയില്‍ പറഞ്ഞു. നീതിയും ന്യായവും നടപ്പാക്കുന്നവര്‍ തന്നെ തടസമാകുന്നത് ശരിയല്ല. കോടതികളിലെ മാധ്യമവിലക്ക് അസംബന്ധമാണ്. ഇത് കേരളത്തിന് അപമാനമാണെന്നും വി.എസ് നിയമസഭയില്‍ നടത്തിയ കേരളപ്പിറവി Read More …

രണ്ടുമാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം • രണ്ടുമാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എം.ആര്‍. രതീഷിന്റെ (27) മൃതദേഹമാണ് പാലപ്പൂര്‍ ചാനല്‍ക്കരയിലെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വെട്ടുകാട് സ്വദേശിയായ രതീഷിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ Read More …

സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. വിഷയം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെ കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു. അടുത്ത രണ്ടുമാസം നല്ല മഴ ലഭിച്ചാലും സംസ്ഥാനം കനത്ത വരള്‍ച്ചയെ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വരള്‍ച്ച Read More …

സ്‌കുള്‍കുട്ടികളെ സ്വവര്‍ഗ്ഗ രതിക്ക് പ്രേരിപ്പിച്ചു

തിരുവനന്തപൂരം: നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഡോക്യുമെന്ററി ഫിലിം എടുക്കാന്‍ സാമ്ബത്തികമായി സഹായിക്കാമെന്ന് പറഞ്ഞ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയില്‍. യുവതിയെ കാട്ടാക്കട പോലീസാണ് വീരണകാവ് സ്വദേശിനി സന്ധ്യ(27) യെ അറസ്റ്റ് ചെയ്തത്. സന്ധ്യ ഒരു ഫാഷന്‍ ഡിസെനറാണ്. സ്ഥിരമായി സ്‌കൂള്‍ പരിസരത്ത് വന്നു നില്‍ക്കുമായിരുന്ന ഇവരുമായി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ പരിചയത്തിലായി. Read More …

മുഖ്യമന്ത്രി നെല്‍ വിത്ത് വിതയ്ത്തും

തിരുവനന്തപുരം: ആരൊക്കെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും ആറന്മുള വിമാനത്താവള പദ്ധതിപ്രദേശമുള്‍പ്പെടുന്ന പാടശേഖരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നെല്‍ വിത്ത് വിതയ്ക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹകരണ എന്‍ജിനീയറിങ് കോളജിന്റെ ഗ്രൗണ്ടിലാണ് നാളെ ചടങ്ങു നടക്കുക. അവിടെ തന്നെ മുഖ്യമന്ത്രി വിത്ത് വിതയ്ക്കും. ആ സ്ഥലം ആരോടു ചോദിച്ചിട്ടാണ് കോളജ് ഗ്രൗണ്ട് ആക്കിയതെന്നു തനിക്കറിയില്ല. രേഖകളില്‍ Read More …

നികുതി വര്‍ധനവ് പിന്‍വലിച്ചു

തിരുവനന്തപുരം: ഭാഗപത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ടിയ നികുതിനിരക്ക് കുറയ്ക്കാന്‍ ധാരണയായി. അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരങ്ങള്‍ക്ക് പഴയനിരക്ക് തുടരാനാണ് തീരുമാനമായിരിക്കുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിന്റെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും വര്‍ധിപ്പിച്ചതു കുറയ്ക്കുന്ന കാര്യം സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ബജറ്റിലാണ് ആധാരങ്ങളുടെ മുദ്രവില വസ്തുവിലയുടെ മൂന്നു ശതമാനമാക്കിയത്. Read More …

പിണറായിയെ പരിഹസിച്ച്

തിരുവനന്തപുരം • രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഗുണ്ടകള്‍ക്ക് ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിയിരുന്ന പിണറായി വിജയന്‍ ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നു പറയുന്നത് പരിഹാസ്യമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍. ഒരു പതിറ്റാണ്ടിലധികം സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് ഗുണ്ടകള്‍ക്ക് ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി, കൊലപാതകത്തിനുപോലും ഉപയോഗിച്ചയാളാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയന്‍. Read More …