ആരും പാകിസ്ഥാനിലേക്ക് പോവേണ്ടെന്ന് എം ടി രമേശ്

തിരുവനന്തപുരം: ആരും പാകിസ്ഥാനിലേക്ക് പോവേണ്ടതില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാന്‍. വിവാദങ്ങള്‍ നിലപാടുമായി ബന്ധപ്പെട്ടതാണ്. പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നാണ് ഞങ്ങളുടെ നിലപാട് മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവര്‍ പരസ്യമായി ദേശീയ വികാരങ്ങളെ ബഹുമാനിക്കാതിരുന്നാല്‍ ആളുകള്‍ പ്രതികരിക്കും. ഇതുമാത്രമാണിപ്പോള്‍ കേരളത്തിലുണ്ടായത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെയാണ് ബി ജെ Read More …

ബാര്‍ കോഴക്കേസ് അട്ടിമറി: ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടുവെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് കാട്ടി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍കോഴക്കേസ് ശങ്കര്‍ റെഡ്ഡിയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍.സുകേശനും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 100 പേജുള്ള റിപ്പോര്‍ട്ടില്‍ ശങ്കര്‍ Read More …

സമഗ്രമായ അഴിച്ചുപണി നടത്തണം

തിരുവനന്തപുരം:  പാമ്പാടി നെഹ്രു കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തു നല്‍കി. നെഹ്രു കോളജ് സംഭവത്തില്‍ താല്‍ക്കാലികമായി നടത്തിയ സമാശ്വാസ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന്റെ അടിവേരുകള്‍ സാങ്കേതിക സര്‍വ്വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. Read More …

എക്‌സൈസ് എ.ജിയുടെ നിയമോപദേശം തേടി

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്‌ളെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്താന്‍ എക്‌സൈസ് വകുപ്പ് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) നിയമോപദേശം തേടി. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള മദ്യനയരൂപവത്കരണത്തിന് മുന്നോടിയാണ് നടപടി. തെലങ്കാന ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പാതയോരത്തെ ബാറുകളും ചില്ലറവിപണന കേന്ദ്രങ്ങളും കള്ളുഷാപ്പുകളും മാറ്റാന്‍ നടപടി തുടങ്ങി. പക്ഷേ, കേരളത്തില്‍ ബിവറേജസ് Read More …

സര്‍ക്കാര്‍ പരാജയം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. നിഷ്പക്ഷതയ്ക്ക് പകരം പക്ഷം ചേര്‍ന്നുള്ള നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രശ്‌നങ്ങളില്‍ തൊടാതെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി പല വിഷയങ്ങളിലും തീരുമാനങ്ങളെടുത്തതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ഐഎഎസുകാര്‍ സമരത്തില്‍ നിന്ന് പിന്‍മാറി

തിരുവനന്തപുരം: വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വഴിപ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും സമരം ശരിയായ നടപടിയല്ലെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ആദ്യമായല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം നടക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് . നടപടി സ്വീകരിക്കുമ്‌ബോള്‍ വികാരമുയരുന്നത് സ്വാഭാവികമാണെന്നും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. Read More …

നടന്നതു തൃപ്തികരമായ കാര്യങ്ങള്‍; തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്ന് വി എസ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ(എം) നേതാവു വി എസ് അച്യുതാനന്ദനെതിരെ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നു സൂചന. കേന്ദ്രകമ്മിറ്റിയില്‍ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നും തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും വി എസ് അച്യുതാനന്ദന്‍ മാദ്ധ്യമങ്ങളോടു പ്രതികരിച്ചു. പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയായി. വൈകിട്ടു സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളെ കാണുമെന്നാണു വിവരം. നിരവധി Read More …

ഉദ്യോഗസ്ഥര്‍ക്കുമേല്‍ നിയന്ത്രണമില്ലാതായി

തിരുവനന്തപുരം: സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് പോവുകയാണെന്നും ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാതായിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആറ് മാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. സി.പി.എമ്മിനുള്ളില്‍ നിന്നു തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഉയര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത പറയുന്ന സി.പി.എം നേതൃത്വം കൊലക്കേസില്‍ പ്രതിയായ എം.എം മണിയോട് മന്ത്രിസ്ഥാനത്തില്‍ തുടരാനാണ് ആവശ്യപ്പെട്ടത്. Read More …