അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെന്‍ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും പെന്‍ഷന്‍ നല്‍കുന്നത് തീര്‍ത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേര്‍ പെന്‍ഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി

കര്‍ഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങള്‍ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍.വട്ടവടയിലെ കര്‍ഷകരെ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് മോചിപ്പിക്കാനായി തുടങ്ങിയ ഗ്രാമീണ്‍ ബാങ്കിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവട കാന്തല്ലൂര്‍മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷി ഇറക്കുന്നതിന് ഇനി മുതല്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരില്ല.കൃഷിക്ക് സഹായം നല്‍കാന്‍ കേരള സര്‍ക്കാരിന് Read More …

എംടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ച് ബിജെപി

തിരുവനന്തപുരം: എംടി വാസുദേവന്‍ നായര്‍ക്കതിരായ ആരോപണങ്ങളില്‍ ഉറച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും സാഹിത്യകാരന്‍ എന്ന നിലയില്‍ എംടിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്‌ബോള്‍ തന്നെ എംടിയുടെ രാഷ്ട്രീയ നിലപാടിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എഎന്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എംടിയെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കേരളീയ Read More …

എംടിയെ അധിക്ഷേപിച്ചിട്ടില്ല

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരെ ബി.ജെ.പി അധിക്ഷേപിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയതിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയത് ആരും മറക്കരുത്. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍ ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്‌നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ Read More …

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ജനുവരി ആദ്യവാരം തീരുമാനിച്ചിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടിയോട് ചെന്നിത്തല നിര്‍ദ്ദേശിച്ചു. ഇക്കാര്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചെങ്കിലും സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഡിസിസി പുനസംഘടനയില്‍ എ ഗ്രൂപ്പിനെ പ്രാധാന്യം കുറഞ്ഞതിലുള്ള അതൃപ്തിയും Read More …

ലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനും സഹകരണ പ്രതിസന്ധിക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടികളുടെ നേതാക്കന്‍മാരും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനു മുന്നില്‍ മനുഷ്യച്ചങ്ങലയില്‍ ആദ്യ കണ്ണിയായി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം Read More …

ആക്രമണത്തെ അപലപിച്ച് ഹസന്‍

തിരുവനന്തപുരം: കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല. കെ.മുരളീധരന്‍ നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും എം.എം.ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണിത്താന് മറുപടിയുമായി മുരളീധരന്‍

തിരുവനന്തപുരം: തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയുമായി കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വീട്ടുകാര്‍ അഭിപ്രായം പറയുന്നിടത്ത് കുശിനിക്കാരന് സ്ഥാനമില്ലെന്ന് ഉണ്ണിത്താനെ കളിയാക്കി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടത് കെപിസിസി അധ്യക്ഷനാണ്. താന്‍ ഉന്നയിച്ച വിമര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതില്‍ Read More …