കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബി.ജെ.പി ബിഹാറിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം വിജയകരമായി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല്‍’ മഹാരാഷ്ട്രയിലും നടപ്പിലാക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ ബി.ജെ.പിക്ക് ചൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേക്ക് നോക്കുന്നത് നന്നായിരിക്കുമെന്നും റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജനഹിതത്തെ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം വഴിയും പണവും പ്രലോഭനങ്ങളും നല്‍കിയും അട്ടിമറിക്കുന്നത് Read More …

പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക : മന്ത്രി കെ കൃഷ്‌ണന്‍കുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കില്‍ വലിയ വര്‍ധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും, വരവും ചിലവും കണക്കാക്കിയുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് കൂട്ടാനുള്ള അധികാരമുള്ളത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ നാളെ ഉച്ചക്ക് പ്രഖ്യാപിക്കുമെന്നും വൈദ്യുതി മന്ത്രി വ്യക്‌തമാക്കി. അതേസമയം ഗാര്‍ഹിക Read More …

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.5 മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസയാണ് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്. ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ് മുതല്‍ Read More …

കുട്ടികളെ പഠന സമയങ്ങളില്‍ മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കരുത് : മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പഠനസമയത്ത് കുട്ടികളെ മറ്റൊരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ ലൈബ്രറികളിലേക്ക് 10 കോടി രൂപയുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു. തളിര് സ്‌കോളര്‍ഷിപ്പ് 2022-23ന്റെ രജിസ്‌ട്രേഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. Read More …

കേരളത്തില്‍ പിടിമുറുക്കി ഡെങ്കിപ്പനി; കോവിഡിനേക്കാള്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്. കോവിഡിനേക്കാള്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. കേരളത്തില്‍ പനി ബാധിച്ച്‌ നിലവില്‍ ഒരു ദിവസം ചികിത്സ തേടുന്നത് 12,000-ത്തോളം പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്ബോള്‍ വീണ്ടും ഉയരും. ഇതില്‍ Read More …

അനിത പുല്ലയില്‍ രണ്ട്​ ദിവസവുമെത്തി; സഭാഹാളില്‍ കടന്നില്ലെന്ന് ചീഫ്​ മാര്‍ഷലിന്‍റെ റിപ്പോര്‍ട്ട്​

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ്​ കേസിലെ ഇടനിലക്കാരിയെന്ന്​ ആരോപണം ഉയര്‍ന്ന അനിത പുല്ലയില്‍ രണ്ടു​ ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തില്‍ എത്തിയിരുന്നതായി ചീഫ്​ മാര്‍ഷല്‍ സ്​പീക്കര്‍ക്ക്​ റിപ്പോര്‍ട്ട്​ നല്‍കി. റിപ്പോര്‍ട്ടില്‍ സ്പീക്കര്‍ എം.ബി. രാജേഷ്​ വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. എല്ലാ നിയ​ന്ത്രണങ്ങളും ലംഘിച്ച്‌​​ അനിത പുല്ലയില്‍ നിയമസഭയില്‍ കടന്നത്​ ഗുരുതര വീഴ്ചയാണെന്നാണ്​ Read More …

ബഫര്‍ സോണ്‍: ‘കേരളത്തെ ദോഷകരമായി ബാധിക്കും’; കേന്ദ്ര വനം മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നല്‍കി. ബഫര്‍ സോണില്‍ നിന്നും കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. 30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ Read More …

ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്

തിരുവനന്തപുരം: ആദ്യമായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചുപോയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. തിരുവനന്തപുരത്ത് നിയമസഭാ മുന്‍ സാമാജികര്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പാര്‍ലമെന്റ് അനുഭവങ്ങള്‍ സ്പീക്കര്‍ ഓര്‍ത്തെടുത്തത്. ഞാന്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് ജയിച്ചുപോയപ്പോള്‍ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എം.പി വന്ന് എന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു Read More …