‘നേതൃത്വത്തിന്റെ അറിവില്ലാതെ എസ്‌എഫ് ഐ ഇത്തരത്തില്‍ അഴിഞ്ഞാടില്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സി പി എമ്മിനും ബി ജെ പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വയനാട് കല്‍പ്പറ്റയിലുളള രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച സംഭവത്തില്‍ ആയിരുന്നു ഇരു പാര്‍ട്ടികള്‍ക്കും എതിരെ ചെന്നിത്തലയുടെ വിമര്‍ശനം ഉണ്ടായത്. രാഹുല്‍ ഗാന്ധിയെ ബി ജെ പി യും സി പി എമ്മും Read More …

അനധികൃത ഭക്ഷണശാലകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി- മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ പരിശോധന കര്‍ശനമാക്കിയതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകള്‍ക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും പിഴ ഈടാക്കുന്നതുമുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംസ്ഥാനത്ത് Read More …

പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്ബനി, ചിക്കുന്‍ഗുനിയ, ചെള്ളുപനി, എച്ച്‌1 എന്‍1, Read More …

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: നിര്‍ദേശമോ അനുവാദമോ ഇല്ലാതെയെന്ന് വി പി സാനു

തിരുവനന്തപുരം : കൃത്യമായ നിര്‍ദേശമോ മേല്‍കമ്മിറ്റികളുടെ അനുവാദമോ ഇല്ലാതെയാണ് വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ച്‌ നടത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെന്ന് ദേശീയ അധ്യക്ഷന്‍ വി പി സാനു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇന്നലെ ഉണ്ടായത്. അതില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും Read More …

രാഹുലിന്റെ ഓഫിസ് തകര്‍ത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ : വി.ഡി. സതീശന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച്‌ തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമമെന്നും സതീശന്‍ പറഞ്ഞു. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായതെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍, കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സതീശന്‍ Read More …

എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് ഇ പി ജയരാജന്‍

എസ്‌എഫ്‌ഐ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തേണ്ട ഒരു കാര്യവുമില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇ ഡി രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണ്. വയനാട്ടില്‍ എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും ഇ പി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തിന് ഭാരവാഹികള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെങ്കില്‍ നടപടി Read More …

അനിത പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ചത് വീഴ്ച ; സ്പീക്കര്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്ബോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച്‌ സ്പീക്കര്‍ എം.ബി. രാജേഷ്. അനിത പുല്ലയിലിനെ സഭാ ടി.വിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സഹായിച്ച, ഏജന്‍സി ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. ചീഫ് മാര്‍ഷലിന്റെ അന്വേഷണ Read More …

അടുത്ത രണ്ടാഴ്ച മഴ കനക്കും; അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയുടെയും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ആഴ്ചകളിലും കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട Read More …