സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍; തുറക്കുന്നത് പൂട്ടിപ്പോയ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുറക്കുന്നു. പൂട്ടിപ്പോയ കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകളാണ് തുറക്കുന്നത്. 10 ഔട്ട്‌ലെറ്റുകള്‍ പ്രീമിയം ഔട്ട്‌ലെറ്റുകളായി തുറക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യശാലകളില്‍ കൂടുതല്‍സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂട്ടിപ്പോയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കമുണ്ടാകുമെന്ന് സര്‍ക്കാര്‍ മദ്യനയത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ ആരംഭിക്കാന്‍ ബെവ്‌കോയും സര്‍ക്കാറിന് Read More …

ഉത്തരവില്‍ അവ്യക്തത: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം പരിശോധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍. മൂന്നു മാര്‍‍ഗ്ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാന്‍ അധികാരം നല്‍കി വനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത. വെടിവയ്ക്കാന്‍ അനുമതി തേടുന്നതില്‍ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ഉത്തരവിലില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവു പ്രകാരം ഓണററി Read More …

വി​ദ്വേ​ഷ പ്ര​സം​ഗ കേ​സില്‍ പി.​സി. ജോ​ര്‍​ജി​ന് വീ​ണ്ടും നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: മുന്‍ എംഎല്‍എ പി.​സി. ജോ​ര്‍​ജി​ന് വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ല്‍ വീ​ണ്ടും നോ​ട്ടീ​സ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട്‌ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ എ​ത്താ​നാ​ണ് നി​ര്‍​ദേ​ശം. കേ​സി​ല്‍ ജാ​മ്യം കി​ട്ടി​യ ശേ​ഷം ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പി.​സി. ജോ​ര്‍​ജി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​തും ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് പി.​സി.​ജോ​ര്‍​ജ് മ​റു​പ​ടി Read More …

നാളെ ശമ്ബളം കിട്ടിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം; നിലപാട് കടുപ്പിച്ച്‌ യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍സിയില്‍ ശമ്ബളത്തെ ചൊല്ലി യൂണിയനുകള്‍ വീണ്ടും സമരത്തിലേക്ക്. നാളെ ശമ്ബളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നീക്കം. സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിനുമുന്നില്‍ സമരം തുടങ്ങുമെന്ന് സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയും യൂണിയനുകള്‍ ഇന്നലെ ബഹിഷ്‌കരിച്ചിരുന്നു സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിനു Read More …

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും Read More …

കൊവിഡ് കേസുകളിലെ വര്‍ധന; കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊവിഡ് കേസുകളിലെ വര്‍ധന തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. 11 ജില്ലകളില്‍ പ്രതിവാര കേസുകള്‍ കൂടിയതില്‍ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രാലയം.രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 Read More …

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം : സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ മെയ് രണ്ടാം പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ Read More …

സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്രത്തെ വിമര്‍ശിച്ചും കേരളത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വലത് പക്ഷ നയങ്ങള്‍ക്ക് വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങളിലാണ് കേരളം പ്രധാന ശ്രദ്ധ നല്‍കുന്നത്. സമഗ്രമായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സര്‍ക്കാര്‍ Read More …