കെഎസ്യു മാര്‍ച്ചിനിടെ നടന്ന അക്രമം ആസൂത്രിതം; ദുഷ്ട മനസുകളുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ ആസൂത്രണം നടത്തിയതനുസരിച്ച് പോലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. പോലീസുകാര്‍ എന്ത് തെറ്റ് ചെയ്തെന്നും മുഖ്യമന്ത്രി ചോദിച്ചു. പോലീസിനെ വളഞ്ഞിട്ടു മര്‍ദിക്കുന്ന കാഴ്ചയാണ് കണ്ടത്. പോലീസുകാരെ വളഞ്ഞിട്ട് തല്ലിയപ്പോ സ്വാഭാവികമായി പോലീസുകാര്‍ അതിനെതിരെ പ്രതികരിക്കും. Read More …
