ഐ.ടി സെക്രട്ടറിയുടെ ശ്രമം മറ്റു പലരെയും രക്ഷിക്കാന്‍; ഐ.ടി വകുപ്പിലെ ഇടപാടുകള്‍ അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍ക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാം ഉദ്യോഗസ്ഥ തലത്തില്‍ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം. ശിവശങ്കര്‍ സെക്രട്ടറിയായ ശേഷം ഐടി വകുപ്പില്‍ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളിലാകെ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. Read More …

റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. റെഡ് സോണിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെയാണ് സര്‍വ്വീസ് നടത്തുക. കൂടാതെ, ഓറഞ്ച് എ, ബി സോണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുണ്ട്. ഓറഞ്ച് എ സോണിലെ Read More …

അനധികൃത സ്വത്ത് സമ്ബാദനം; ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിന് അനുമതി നല്‍കി. ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണം. മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം. തമിഴ്നാട്ടിലെ ബിനാമി സ്വത്ത് ഇടപാടില്‍ Read More …

കെ.എം ഷാജിക്ക് എതിരായ കേസ് പ്രതികാര നടപടി; പി.കെ കുഞ്ഞാലികുട്ടി എം.പി

തിരുവനന്തപുരം: കെ.എം ഷാജി എം.ല്‍.എക്ക് എതിരായ കേസ് പ്രതികാര നടപടിയെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. പാര്‍ട്ടിയെ കുറിച്ച്‌ അറിവില്ലെന്നും കേസ് ഇത്രയും കാലം എവിടെയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികാര നടപടി സ്വീകരിച്ച വിശ്വാസ്യത തകര്‍ക്കരുത്. കേസെടുത്ത നടപടി ശരിയായില്ലെന്നും സര്‍ക്കാരിന്റേത് നിരുത്തരവാദ സമീപനമാണെന്നും കുഞ്ഞാലികുട്ടി എം.പി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം നിയന്ത്രിക്കുമെന്നു സൂചന ; 15 ദിവസത്തെ മാത്രം നല്‍കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്ബളം നിയന്ത്രിക്കാന്‍ ധനവകുപ്പിന്റെ നീക്കം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവുമായി ബന്ധപ്പെട്ട്‌ മറ്റ്‌ സംസ്ഥാനങ്ങള്‍ എന്ത്‌ ചെയ്യുന്നു എന്ന്‌ കൂടി വിലയിരുത്തിയതിന്‌ ശേഷമാവും ധനവകുപ്പ്‌ തീരുമാനമെടുക്കുക. അടുത്ത മാസം ആദ്യം 15 ദിവസത്തെ ശമ്ബളം മാത്രം നല്‍കുന്നതിനെ കുറിച്ചാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. സാലറി ചലഞ്ചില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത Read More …

കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച്‌ നാല് ജില്ലകള്‍ റെഡ് സോണായി നിശ്ചയിച്ച്‌ മന്ത്രിസഭ

തിരുവനന്തപുരം: ലോക്ഡൗണിന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്ക് പിന്നീട് ഇളവുകള്‍ നല്‍കും. കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ ഈ മാസം 20ന് ശേഷമാണ് ഇളവുകള്‍ നല്‍കുക. അതുവരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും. ശുചീകരണത്തിനായി എല്ലാ Read More …

ലോക്ക്ഡൗണ്‍: ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തുറക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം:രാ​ജ്യ​ത്ത് പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണില്‍ നാ​ട്ടി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് മു​ടി​യ​ന്മാ​രാ​ണ്. എന്നാല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ ഇ​വ​രു​ടെ ആശങ്കയും കൂടി. ആ​ഴ്ച​യി​ല്‍ ഒ​ന്നോ ര​ണ്ടോ ദി​വ​സം ഇ​ള​വു​കളോടെ ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്ന ആ​വശ്യം പലയിടത്തും ഉ​യ​ര്‍​ന്നി​രു​ന്നു. ഇതേതുടര്‍ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ലോക്ക്ഡൗണില്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഇ​ള​വി​നൊ​പ്പം ബാ​ര്‍​ബ​ര്‍ ഷോ​പ്പു​കള്‍ തു​റക്കാനും തീ​രു​മാ​ന​മാ​യി. ഏ​പ്രി​ല്‍ 20ശേ​ഷം ശ​നി​യും ഞാ​യ​റും Read More …

സംസ്ഥാനത്ത് മൂന്നുദിവസത്തേക്ക് ഇടിയോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഏപ്രില്‍ 19 വരെ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2നും രാത്രി 10നും ഇടയില്‍ ഇടിമിന്നലിന് സാധ്യതയുണ്ട് . ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു . അവ Read More …